തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദമായി മാറിയ ബുറെവി ചുഴലിക്കാറ്റ് രാവിലെ മുതൽ തമിഴ്നാട്ടിലെ രാമനാഥപുരത്ത് തുടരുന്നു. അടുത്ത 12 മണിക്കൂറിൽ ശക്തി കുറഞ്ഞ് ന്യൂനമർദമാകും. തുടർന്ന് തെക്കൻ കേരള തീരത്തേക്ക് എത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. കേരളത്തിലേക്ക് എത്തുമ്പോൾ കാറ്റിൻ്റെ വേഗത 30 മുതൽ 40 കിലോമീറ്റർ വരെയായി കുറയുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ഒറ്റപ്പെട്ടതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ,കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനുള്ള നിരോധനം തുടരും.
ബുറെവി ചുഴലിക്കാറ്റ്; 12 മണിക്കൂറിൽ ശക്തി കുറഞ്ഞ് ന്യൂനമർദമാകും - burevi hurricane
കേരളത്തിലേക്ക് പ്രവേശിക്കുന്ന ചുഴലിക്കാറ്റിന്‍റെ വേഗത 30 മുതൽ 40 കിലോമീറ്റർ വരെയായി കുറയുമെന്നാണ് വിലയിരുത്തൽ.
ബുറേവി ചുഴലിക്കാറ്റ്; 12 മണിക്കൂറിൽ ശക്തി കുറഞ്ഞ് ന്യൂനമർദമാകും