കേരളം

kerala

ETV Bharat / state

കെട്ടിട നികുതി വിവാദം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം

കെട്ടിട നികുതിപ്പണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വ്യാജപ്രചാരണം നടത്തിയെന്ന മേയറുടെ പ്രസ്‌താവനക്കെതിരെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.

tax evasion in thiruvananthapuram corporation  Building tax controversy in thiruvananthapuram corporation  Opposition protest at Thiruvananthapuram Municipal Council meeting  തിരുവനന്തപുരം നഗരസഭ  Opposition against thiruvananthapuram mayor  തിരുവനന്തപുരം മേയര്‍ക്കെതിരെ പ്രതിപക്ഷം
കെട്ടിട നികുതി വിവാദം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം

By

Published : Nov 30, 2021, 4:48 PM IST

തിരുവനന്തപുരം: കെട്ടിട നികുതി ക്രമക്കേടിൽ വീണ്ടും പ്രതിഷേധവുമായി തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം. കെട്ടിട നികുതിപ്പണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വ്യാജപ്രചാരണം നടത്തിയെന്ന മേയറുടെ പ്രസ്‌താവനക്കെതിരെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.

നികുതിപ്പണം നഷ്‌ടപ്പെട്ടുവെന്നും നികുതിയടച്ചവർക്ക് ജപ്‌തി നടപടികൾ നേരിടേണ്ടി വരുമെന്നും പ്രതിപക്ഷം വ്യജ പ്രചാരണം നടത്തിയെന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ അത് വ്യാജപ്രചരണമല്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചതോടെ ബഹളം രൂക്ഷമായി.

കെട്ടിട നികുതി വിവാദം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം
അതേസമയം കെട്ടിട നികുതി അദാലത്തിൽ പങ്കെടുക്കുന്നതിന് പരാതി നൽകിയവർ 300 പേർ മാത്രമാണെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. സോണൽ ഓഫീസ് അടിസ്ഥാനത്തിൽ നവംബർ 22ന് നടത്താൻ തീരുമാനിച്ചിരുന്ന നികുതി അദാലത്ത് പരാതിക്കാരുടെ എണ്ണം കുറവായതിനാൽ ഒറ്റദിവസമാക്കി ചുരുക്കി ഡിസംബർ നാലിന് നഗരസഭ ആസ്ഥാനത്ത് നടത്താൻ തീരുമാനിക്കുകയും ചെയ്തു.

എന്നാൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുടിശ്ശികയുള്ളവരുടെ പട്ടിക ഡിജിറ്റൽ സാക്ഷരതയില്ലാത്ത സാധാരണക്കാരിൽ എത്തിയില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. കൗൺസിലർമാർക്ക് പോലും പട്ടിക ലഭിച്ചില്ല. അതിനാൽ പരാതിക്കാരുടെ എണ്ണം കുറവാണെന്ന നഗരസഭയുടെ വാദം കണക്കിലെടുക്കാനാവില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details