മലയാള സിനിമയിലെ വനിതാ സംവിധായകരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ബജറ്റിൽ മൂന്നു കോടി വകയിരുത്തി. പട്ടിക വിഭാഗകത്തിലുള്ള സംവിധായകർക്കും മൂന്നുകോടി അനുവദിച്ചു. അമേച്വർ നാടകങ്ങൾക്കും ബജറ്റിൽ മൂന്ന് കോടി അനുവദിച്ചു.
വനിതാ സംവിധായകർക്ക് ബജറ്റിൽ മൂന്ന് കോടി - സാംസ്കാരിക മേഖല
പട്ടിക വിഭാഗകത്തിലുള്ള സംവിധായകർക്കും മൂന്നുകോടി
കെഎം മാണി സ്മാരക മന്ദിര നിർമാണത്തിനായി അഞ്ച് കോടി രൂപയുടെ പ്രഖ്യാപനം. ഉണ്ണായി വാര്യർ സാംസ്കാരിക നിലയത്തിന് ഒരു കോടി അനുവദിച്ചു. യേശുദാസ് ഡിജിറ്റൽ ലൈബ്രറിക്ക് 75 ലക്ഷം രൂപ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ലളിതകലാ അക്കാദമിക്ക് ഏഴ് കോടിയാണ് വകയിരുത്തിയത്. ചരിത്ര പ്രാധാന്യമുള്ള ആറ്റിങ്ങല്‍ കൊട്ടാരത്തിന്‍റെ സംരക്ഷണത്തിനായി അഞ്ച് കോടി പ്രഖ്യാപിച്ചു. മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച മലയാളം മിഷൻ പദ്ധതിക്കും അഞ്ച് കോടി പ്രഖ്യാപിച്ചു.