അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം - കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം
എംപ്ലോയ്മെന്‍റ് അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി സ്‌കീം പ്രഖ്യാപിച്ചതിനെയും ഐടി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചതിനെയും കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം സ്വാഗതം ചെയ്തു
പാലക്കാട്: അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ കൂടുതൽ തുക നീക്കി വച്ചത് സംസ്ഥാനത്തിന്‍റെ വ്യവസായ വളർച്ചക്ക് ഗുണമാകുമെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ജനറൽ സെക്രട്ടറി കെ. കിരൺകുമാർ. കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി യാഥാർത്ഥ്യമാക്കുന്നതിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. എംപ്ലോയ്മെന്‍റ് അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി സ്‌കീം പ്രഖ്യാപിച്ചതിനെയും ഐടി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചതിനെയും സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.