കേരളം

kerala

By

Published : Mar 1, 2023, 7:26 PM IST

ETV Bharat / state

200ലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: ബിഎസ്എന്‍എല്‍ സഹകരണ സംഘം ഭാരവാഹികളുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

നിക്ഷേപകരെ കബളിപ്പിച്ച് 200ലേറെ കോടി രൂപ തട്ടിയെടുത്ത ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം ഭാരവാഹികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി

BSNL Investment Fraud  court rejected application for bail  Court rejected the application for bail  BSNL Engineers Cooperative members  ഇരുന്നൂറിലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്  നിക്ഷേപ തട്ടിപ്പ്  ബിഎസ്എന്‍എല്‍ സഹകരണ സംഘം  ബിഎസ്എന്‍എല്‍  ജാമ്യ ഹര്‍ജി കോടതി തള്ളി  നിക്ഷേപകരെ കബളിപ്പിച്ച്  ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം  തിരുവനന്തപുരം  അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍  സലാഹുദ്ദീന്‍
ബിഎസ്എന്‍എല്‍ സഹകരണ സംഘം ഭാരവാഹികളുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം:200ലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം ഭാരവാഹികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌താല്‍ മാത്രമെ തട്ടിപ്പിന്‍റെ വ്യാപ്‌തി കണ്ടെത്താനാകൂ എന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയത്. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ.വിഷ്‌ണുവാണ് കേസ് പരിഗണിച്ചത്.

സംഘം ഭരണസമിതി അംഗങ്ങളായ കുമാരപുരം അമിതാ ശങ്കര്‍ നഗര്‍ പ്രാര്‍ത്ഥനയില്‍ കെ.വി പ്രസാദ് രാജ്, മെഡിക്കല്‍ കോളജ് ഹൈസ്‌കൂള്‍ ലെയിന്‍ സായിപ്രഭയില്‍ മനോജ് കൃഷ്‌ണ, പത്തനംതിട്ട ഇടയാഠി സ്‌കൂളിന് സമീപം കിഴക്കേകര വീട്ടില്‍ അനില്‍കുമാര്‍, ശ്രീകാര്യം ഗാന്ധിപുരം ചെറുവളളി ലെയിന്‍ ഇന്ദീവരത്തില്‍ മിനിമോള്‍ എന്നിവരാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്. 2000 ത്തോളം നിക്ഷേപകരെ കബളിപ്പിച്ച് അവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി 200 കോടിയിലധികം രൂപ തട്ടിയെടുത്തതായി നിലവിലെ അന്വേഷണത്തില്‍ ബോധ്യമായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതുവരെ ജോലി ചെയ്‌ത് കിട്ടിയ ആകെ സമ്പാദ്യം തങ്ങള്‍ ജോലി ചെയ്‌ത സ്ഥാപനത്തിന്‍റെ പേരിലുളള സഹകരണ സംഘത്തില്‍ നിക്ഷേപിച്ചത് നിക്ഷേപകര്‍ക്കുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണെന്നും ഈ വിശ്വാസമാണ് പ്രതികള്‍ തകര്‍ത്തതെന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ പറഞ്ഞു.

തട്ടിപ്പിന് ഇരയാകുന്നവരുടെ കുട്ടികളെ അവര്‍ക്ക് സ്‌കൂളില്‍ അയക്കാന്‍ കഴിയുന്നില്ല. അവര്‍ ഭക്ഷണത്തിനും വസ്‌ത്രത്തിനുമായി മറ്റുളളവരുടെ മുന്നില്‍ കൈ നീട്ടുകയോ മോഷണം നടത്തുകയോ ചെയ്യണമെന്ന സ്ഥിതി കോടതിക്ക് അനുവദിക്കാനാകില്ലെന്നുള്ള 'ഷംഷൂല്‍ അലംഖാന്‍' കേസിലെ സുപ്രീം കോടതി വിധി ന്യായം വായിച്ചാണ് പ്രോസിക്യൂട്ടര്‍ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തത്. നിക്ഷേപകരെ പറ്റിച്ച് തട്ടിയെടുത്ത പണം കൊണ്ട് സഹകരണ സംഘം ഭാരവാഹികള്‍ കോടികളുടെ വസ്‌തുക്കള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. മറ്റെവിടെയെല്ലാം തട്ടിയെടുത്ത പണം വിനയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കിട്ടണമെന്നായിരുന്നു സര്‍ക്കാരിന്‍റെ മുഖ്യ ആവശ്യം. ഇത് ഫലത്തില്‍ കോടതിയും അംഗീകരിച്ചു. ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന കെ.വി പ്രദീപ് കുമാറിന്‍റെ ജാമ്യ ഹര്‍ജിയിൽ നാളെ വിധി പറയും. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ ഹാജരായി.

ABOUT THE AUTHOR

...view details