കേരളം

kerala

ETV Bharat / state

ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി; നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥന് ക്രൂരമർദനം

നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് മര്‍ദനം ഏറ്റത്. നിറമൺകരയിലാണ് സംഭവം. മര്‍ദനത്തില്‍ പ്രദീപിന്‍റെ തലക്ക് ക്ഷതമേറ്റിട്ടുണ്ട്

Govt employee beaten at traffic signal  Govt employee beaten for allegedly honking  honking at traffic signal  Neyyattinkara Govt employee beaten  സർക്കാർ ജീവനക്കാരന് ക്രൂര മർദനം  മര്‍ദനം  നെയ്യാറ്റിൻകര  നെയ്യാറ്റിൻകര മര്‍ദനം
ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്നാരോപിച്ച് സർക്കാർ ജീവനക്കാരന് ക്രൂര മർദനം

By

Published : Nov 11, 2022, 12:20 PM IST

തിരുവനന്തപുരം: ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കി എന്നാരോപിച്ച് സർക്കാർ ജീവനക്കാരന് ക്രൂര മർദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപിനെയാണ് രണ്ട് യുവാക്കൾ ചേർന്ന് മർദിച്ചത്. നിറമൺകരയിൽ ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ട് യുവക്കളാണ് പ്രദീപിനെ മർദിച്ചത്. പുറകിലുണ്ടായിരുന്ന യാത്രക്കാർ ഹോണടിച്ചപ്പോൾ യുവാക്കൾ അസഭ്യം പറഞ്ഞു കൊണ്ട് തന്‍റെ നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു എന്ന് പ്രദീപ് പറഞ്ഞു. താനല്ല ഹോണടിച്ചത് എന്ന് പറഞ്ഞിട്ടും ആക്രമണം തുടർന്നെന്നും പ്രദീപ് പറഞ്ഞു.

സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്നാരോപിച്ച് മര്‍ദനം

സംഭവ ദിവസം തന്നെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പ്രദീപ് കരമന പൊലീസിൽ പരാതി നൽകി. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിന്‍റെ വായിൽ സ്റ്റിച്ചുണ്ട്. തലയ്ക്ക് ക്ഷതവും ഏറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാത്തതിൽ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details