തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് വൻ സ്വീകരണം. കൊറോണ വൈറസിന്‍റെ കണ്ണികളെ ചെറുക്കാൻ ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നതിന് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിലൂടെ ബോധവല്‍കരണം നൽകുന്നു. സെക്രട്ടേറിയറ്റിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിൽ പ്രവേശിക്കുന്നത്. ഓഫീസുകൾക്ക് മുന്നിൽ സാനിറ്റൈസർ നൽകാൻ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. മറ്റ് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലും സാനിറ്റൈസർ വെച്ചിട്ടുണ്ട്.
ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് വൻ സ്വീകരണം
കൊവിഡ് 19നെ ചെറുക്കാന്‍ ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നതിന് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിലൂടെ ബോധവല്‍കരണം.
ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് വൻ സ്വീകരണം
റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും സാനിറ്റൈസറും ഹാന്‍ഡ് വാഷും നൽകുന്നു. പൊതുയിടങ്ങളിൽ പ്രത്യേകമായി പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭക്ക് മുന്നിൽ ബോധവല്‍കരണത്തിനായി ഇടക്കിടെ കൈ കഴുകേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്ന മാതൃക സ്ഥാപിച്ചിട്ടുണ്ട്. വ്യക്തി ശുചിത്വം പാലിച്ച് കൊറോണ വൈറസിന്‍റെ സാമൂഹിക വ്യാപനത്തെ ചെറുക്കാനാണ് ശ്രമം.