കേരളം

kerala

ETV Bharat / state

കള്ളവോട്ടിന് കൂട്ട് നിന്നാല്‍ നടപടി; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ - tikkaram meena

കള്ളവോട്ടിന് മുന്നില്‍ ഉദ്യോഗസ്ഥര്‍ മിണ്ടാപ്രാണികളാവരുത് ധീരമായി ഇടപെടണം. അല്ലാത്തവര്‍ക്ക് സസ്‌പെന്‍ഷനും മറ്റ്‌ നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ടീക്കാം മീണ പറഞ്ഞു

കള്ളവോട്ട്‌  നിയമസഭ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍  കള്ളവോട്ട്‌ തടയാന്‍ നടപടി  bogus vote  tikkaram meena  ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നറിയിപ്പ്  tikkaram meena  state election commission
കള്ളവോട്ട്‌ തടയാന്‍ ഉദ്യോഗസ്ഥര്‍ ഇടപെടണമെന്ന് ടീക്കാറാം മീണ

By

Published : Feb 27, 2021, 3:32 PM IST

Updated : Feb 27, 2021, 7:07 PM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കള്ളവോട്ട്‌ തടയുന്നതിന് ഇടപെടുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കി. കള്ളവോട്ടിന് മുന്നില്‍ ഉദ്യോഗസ്ഥര്‍ മിണ്ടാപ്രാണികളാവരുത് ധീരമായി ഇടപെടണമെന്നും മീണ പറഞ്ഞു. ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സുരക്ഷ ഒരുക്കും. അല്ലാത്തവര്‍ക്ക് സസ്‌പെന്‍ഷനും മറ്റ്‌ നിയമനടപടികളും നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കള്ളവോട്ട്‌ തടയാന്‍ വെബ്‌ കാസ്റ്റിങ്‌ ശക്തമാക്കും. ഗുരുതര പ്രശ്‌നബാധിത മേഖലയിലെ പോളിങ്‌ ബൂത്തുകളില്‍ നിന്നും കേരള പൊലീസിനെ ഒഴിവാക്കും. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സേനകള്‍ മാത്രമായിരിക്കും. 30 കമ്പനി കേന്ദ സേനയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇതില്‍ 15 കമ്പനി ബിഎസ്എഫ് സേനയെ മലബാറിൽ വിന്യസിക്കും.

കള്ളവോട്ടിന് കൂട്ട് നിന്നാല്‍ നടപടി; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

1,218 പ്രശ്‌നബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന പശ്ചാത്തലത്തിൽ നിയമവിരുദ്ധമായ ഫ്ലക്‌സുകളും ബാനറുകളും ഒരാഴ്‌ചയ്ക്കകം നീക്കം ചെയ്യാനും ഹരിതചട്ടം പാലിക്കാനും ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നാമനിർദേശ പത്രികയും സത്യവാങ്മൂലവും ഓൺലൈനായി സമർപ്പിക്കാം. പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട്‌ പേർക്ക്‌ മാത്രമാണ് അനുമതി. രണ്ട്‌ വാഹനങ്ങൾ ആകാം. പ്രചാരണത്തിന് അഞ്ച്‌ വാഹനങ്ങൾ മാത്രമേ പാടുള്ളൂ. ഒരു സ്ഥലത്ത് ഒരു സംഘത്തിന്‍റെ പ്രചാരണം കഴിഞ്ഞ് അര മണിക്കൂറിന്‌ ശേഷമേ അടുത്ത സംഘം എത്താവൂ. നോമിനേഷൻ പിൻവലിക്കുന്നതിന്‍റെ അവസാന ദിവസത്തിന് പത്ത്‌ ദിവസം മുമ്പ് വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം.

ഫോട്ടോ ഇല്ലാത്ത വോട്ടർ ഇൻഫർമേഷൻ സ്ലിപ്പാണ് ഇത്തവണ വോട്ടർമാർക്ക് വിതരണം ചെയ്യുക. കൊവിഡ് രോഗികൾക്ക് സർക്കാർ ഡോക്ടർമാർ നൽകുന്ന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. സ്വകാര്യ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല. പോസ്റ്റൽ വോട്ടിന് മാർച്ച് പതിനേഴിനകം 12 ഡി ഫോമിൽ അപേക്ഷിക്കണം. പോസ്റ്റൽ വോട്ട് തപാലിൽ അയയ്ക്കാൻ പാടില്ല. ബാലറ്റ് അസിസ്റ്റന്‍റ്‌ വരണാധികാരി നേരിട്ട് വീട്ടിലെത്തിക്കും. ഇത് വീഡിയോയിൽ ചിത്രീകരിക്കും. വോട്ടർ അപ്പോൾത്തന്നെ രഹസ്യമായി വോട്ടു ചെയ്‌ത് കവറിലാക്കി തിരിച്ചേൽപ്പിക്കണം.

Last Updated : Feb 27, 2021, 7:07 PM IST

ABOUT THE AUTHOR

...view details