പാലക്കാട് : അന്ധനായ വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തു. കോങ്ങാട് സ്വദേശിയായ അനിൽകുമാറിനാണ് ദുരവസ്ഥ നേരിട്ടത്. പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം.
ദിവസവും ഇരുപത് കിലോമീറ്ററോളം നടന്നാണ് അനിൽകുമാർ അന്നന്നേക്കുള്ള വക കണ്ടെത്തുന്നത്. അന്ധയായ ഭാര്യയുടെയും രണ്ട് മക്കളുടേയും ഏക ആശ്രയവും ഈ ലോട്ടറി വില്‍പ്പനയാണ്.
അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തു ALSO READ:കൊവിഡ് രോഗിയായ വൃദ്ധൻ്റെ മൃതശരീരം പുഴുവരിച്ച നിലയിൽ ; പരാതി നൽകി കുടുംബം
എന്നാൽ കഴിഞ്ഞ ദിവസമാണ് ഒരു ബൈക്ക് യാത്രികൻ അനിലിനെ കബളിപ്പിച്ച് 11 ടിക്കറ്റുകൾ തട്ടിയെടുത്തത്. നമ്പറുകള്‍ നോക്കാനെന്ന പേരിൽ ടിക്കറ്റുകള്‍ വാങ്ങിയശേഷം പഴയ ലോട്ടറികള്‍ നൽകുകയായിരുന്നു.
അനിൽകുമാറിനെപ്പോലെ രണ്ടായിരത്തോളം അന്ധരായ ലോട്ടറി കച്ചവടക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ പലരും പറ്റിക്കപ്പെടുന്നത് പതിവാണ്. തന്നെ പറ്റിച്ചയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോങ്ങാട് സ്റ്റേഷനിൽ പരാതി നല്‍കിയിരിക്കുകയാണ് അനില്‍.