തിരുവനന്തപുരം: പൗരത്വ ദേദഗതി ബില്ലിനെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബിജെപി. ഗവർണറിൽ നിന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റ കോൺഗ്രസിന്‍റെ ജനപ്രതിനിധികളടക്കമുള്ള നേതാക്കന്മാർ ഗവർണറെ പരസ്യമായി അവഹേളിക്കുകയാണ്. ഇത് ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള നിഷേധാത്മക നിലപാടാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ആരോപിച്ചു.
പൗരത്വ നിയമം; ഗവർണറെ പിന്തുണച്ച് ബിജെപി - പൗരത്വ ഭേദഗതി നിയമം
ഭരണഘടനാനുസൃതമായി നിലകൊള്ളുന്ന ഗവർണറുടെ വാക്കുകളെ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ ഭയക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ
sobha
ഭരണഘടനാനുസൃതമായി നിലകൊള്ളുന്ന ഗവർണറുടെ വാക്കുകളെ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ ഭയക്കുന്നു. അതുകൊണ്ടാണ് ക്ഷണിക്കപ്പെട്ട പരിപാടിയിൽ നിന്ന് ഗവർണറെ കോൺഗ്രസ് ഒഴിവാക്കിയത്.
പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും സംബന്ധിച്ചുള്ള ബോധവത്കരണവുമായി ബിജെപി ജനങ്ങളിലേക്ക് ഇറങ്ങും. 28, 29 തീയതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രചരണം നടത്തും. ബിജെപി നേതാക്കളും സാംസ്കാരിക പ്രവർത്തകരും സിനിമാ താരങ്ങളും പ്രചരണത്തിൽ പങ്കെടുക്കുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.