തിരുവനന്തപുരം: മുഖ്യമന്ത്രി കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയ പോലത്തെ അവസ്ഥയിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിയുടെ സമനില തെറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടാൽ ജനങ്ങൾക്ക് ഇത് മനസിലാകും. സ്വന്തം നിഴലിനെ പോലും ഭയക്കുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി ഇപ്പോൾ. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ ആരോപണമുന്നയിച്ചത് വ്യക്തമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഇതിനുള്ള മറുപടി വാർത്താ സമ്മേളനത്തില്ലാതെ തരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനായി താൻ കാത്തിരിക്കുകയാണ്. ഭീഷണിയും പേടിപ്പിക്കലുമൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. ഭീഷണിപ്പെടുത്തി ഈ സമരങ്ങളെ അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ട. കൊവിഡ് കാലത്ത് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രി നിർബന്ധിതനാക്കിയതാണ്. സമരക്കാർ കൊവിഡ് പരത്തുന്നുവെന്ന് പറഞ്ഞ തിരുവനന്തപുരത്തെ മന്ത്രി രണ്ട് ദിവസമായി മിണ്ടുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയ അവസ്ഥയിലെന്ന് കെ.സുരേന്ദ്രൻ - സ്വന്തം നിഴൽ
സ്വന്തം നിഴലിനെ പോലും ഭയക്കുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി ഇപ്പോൾ. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ ആരോപണമുന്നയിച്ചത് വ്യക്തമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും കെ സുരേന്ദ്രൻ
മുഖ്യമന്ത്രി കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയ അവസ്ഥയിലെന്ന് കെ.സുരേന്ദ്രൻ
കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെ.സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.