ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പരാതി നൽകി ബിജെപി
ചലച്ചിത്ര അക്കാദമിയിൽ പിൻവാതിൽ നിയമനത്തിന് കമൽ ശുപാർശ നൽകിയത് സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പൊലീസിൽ പരാതി നല്കി ബിജെപി. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. ചലച്ചിത്ര അക്കാദമിയിൽ പിൻവാതിൽ നിയമനത്തിന് കമൽ ശുപാർശ നൽകിയത് സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്കിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയിൽ കരാർ ജീവനക്കാരായ മൂന്ന് ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് കമൽ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശുപാർശക്കത്ത് ഉയർത്തിക്കാട്ടി നിയമസഭയിൽ വിഷയം ഉന്നയിച്ചതോടെയാണ് വിവാദമായത്.