കേരളം

kerala

ETV Bharat / state

"ഡോളർ കടത്തില്‍ മുഖ്യന്‍റെ പങ്ക് വ്യക്തം", ജുഡീഷ്യൽ കമ്മീഷൻ പിരിച്ചുവിടണമെന്ന് പി.കെ കൃഷ്‌ണദാസ്

സരിത്ത് അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴി അനുസരിച്ച് ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും കൃഷ്‌ണദാസ് ആവശ്യപ്പെട്ടു.

gold smuggling case  BJP  BJP national executive committee  PK krishnadas  high court  ജുഡീഷ്യൽ കമ്മീഷൻ  പി.കെ കൃഷ്‌ണദാസ്  സ്വർണക്കടത്ത് കേസ്  ബിജെപി ദേശീയ നിർവാഹക സമിതി  ഹൈക്കോടതി  ദേശീയ അന്വേഷണ ഏജൻസി
ജുഡീഷ്യൽ കമ്മീഷൻ സർക്കാർ പിരിച്ചുവിടണമെന്ന് പി.കെ കൃഷ്‌ണദാസ്

By

Published : Aug 12, 2021, 4:19 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ കമ്മീഷൻ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. സർക്കാരിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്നും ദേശീയ അന്വേഷണ ഏജൻസികളുമായി സംസ്ഥാന സർക്കാർ സഹകരിക്കണമെന്നും കൃഷ്‌ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധി സർക്കാരിനെതിരായ കുറ്റപത്രമാണെന്ന് കൃഷ്‌ണദാസ് ആരോപിച്ചു.

ജുഡീഷ്യൽ കമ്മീഷൻ സർക്കാർ പിരിച്ചുവിടണമെന്ന് പി.കെ കൃഷ്‌ണദാസ്

Also Read: സർക്കാരിന് തിരിച്ചടി ; ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്‌ത് ഹൈക്കോടതി

സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിൻ്റെ മൊഴി നിർണായകമാണ്. സരിത്ത് അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴി അനുസരിച്ച് ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും കൃഷ്‌ണദാസ് ആവശ്യപ്പെട്ടു. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ വാദം. അങ്ങനെയെങ്കിൽ സർക്കാരിന് നിയമോപദേശം നൽകുന്നവർക്ക് നിയമ സാക്ഷരത നൽകാനാണ് ആദ്യം തയാറാക്കേണ്ടതെന്നും പി.കെ കൃഷ്‌ണദാസ് പരിഹസിച്ചു.

Also Read: 'മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തി'; സരിത്തിന്‍റെ മൊഴി പുറത്ത്

ABOUT THE AUTHOR

...view details