ബെംഗളൂരു :ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി വെള്ളിയാഴ്‌ച ഒരു വർഷം തികയാനിരിക്കെയാണിത്. ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
കള്ളപ്പണക്കേസ് : അറസ്റ്റിലായി ഒരു വര്‍ഷം തികയാനിരിക്കെ ബിനീഷിന് ജാമ്യം - കള്ളപ്പണം വെളുപ്പിക്കൽ കേസ്
ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് വെള്ളിയാഴ്‌ചയാണ് ഒരു വര്‍ഷം തികയുന്നത്
കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ബിനീഷ് കോടിയരിക്ക് ജാമ്യം
ALSO READ :പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ജസ്റ്റിസ് എം.ജി ഉമയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. 2020 ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിലാകുന്നത്. അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തു. തുടര്‍ന്ന് 2020 നവംബർ 11 മുതൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു ബിനീഷ്.
Last Updated : Oct 28, 2021, 3:30 PM IST