തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപതിവു ചട്ടം ഭേദഗതി ചെയ്യുന്നതിൽ ആവശ്യമെങ്കിൽ സർവ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഇടുക്കിയിലെ ഭൂപതിവു ചട്ടം ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഭൂപതിവു ചട്ടം: സർവ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ - latest malayalam news
മൂന്നാർ ട്രൈബൂണലിന്‍റെ ഭാഗമായ വില്ലേജുകളെയാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ചില അവ്യക്തകൾ നിലനിൽക്കുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ.
മൂന്നാറിന്‍റേത് പ്രത്യേക പ്രശ്നമാണ്. മൂന്നാർ ട്രൈബൂണലിന്‍റെ ഭാഗമായ വില്ലേജുകളെയാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ചില അവ്യക്തകൾ നിലനിൽക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിഷയം പരിശോധിച്ച് നടപടിയെടുക്കും. നേരത്തെ സർവ്വകക്ഷി യോഗം വിളിച്ചിരുന്നു. ആവശ്യമെങ്കിൽ ഇനിയും സർവ്വകക്ഷി യോഗം വിളിക്കാമെന്നും സർക്കാരിന് ഇക്കാര്യത്തിൽ എതിർ സമീപനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം, മൂന്നാറിന്‍റെ പ്രത്യേക പരിസ്ഥിതി അതേപടി നിലനിർത്തി മുന്നോട്ടു പോകണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.