തിരുവനന്തപുരം:ചില്ലറവില്‍പനയ്ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ആപ്പ് സജ്ജമായി. 'ബെവ്ക്യൂ' എന്ന പേരിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. നിരവധി പേരുകളില്‍ വ്യാജ ആപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ആപ്പിന് ഈ പേര് നല്‍കാന്‍ ബിവറേജസ് അധികൃതര്‍ തീരുമാനിച്ചത്. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ടപ്പാണ് ആപ്പ് നിര്‍മ്മിച്ചത്.
മദ്യം വാങ്ങാൻ ബിവറേജസ് കോര്‍പറേഷൻ തയ്യാറാക്കിയ ആപ്പ് സജ്ജമായി - ബെവ്ക്യൂ
ബെവ്ക്യൂ' എന്ന പേരിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്
ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്‍റെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ചയോടെ മദ്യ വിതരണം ആപ്പ് വഴി നടത്താനാണ് തീരുമാനം. നാളെയും മറ്റെന്നാളും ട്രയല്‍ റണ്‍ നടത്തും. ആപ്പില്‍ പിന്‍കോഡ് നല്‍കിയാണ് ഈ ടോക്കണ്‍ എടുക്കേണ്ടത്. മദ്യം വേണ്ട ബെവ്‌കോ ഔട്ട് ലെറ്റ് അല്ലെങ്കില്‍ ബീയര്‍ വൈന്‍ പാര്‍ലര്‍, ബാര്‍ തിരഞ്ഞെടുത്ത് സമയം നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മദ്യം വിതരണം ചെയ്യും. ആപ്പ് നിര്‍മ്മിച്ച കമ്പനനിക്ക് ഒരു ഈ ടോക്കണ് 50 പൈസ പ്രതിഫലം എന്ന നിലയിലാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍, ബീര്‍ വൈന്‍ പാര്‍ലറുകള്‍, ബാറുകള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ശേഖരിച്ചിട്ടുണ്ട്.