കേരളം

kerala

ETV Bharat / state

ആദ്യ ഘട്ടത്തില്‍ ബെവ്‌കോ ആപ്പ് ഇല്ല, പൊലീസ് സഹായത്തോടെ തിരക്ക് നിയന്ത്രണം പരിഗണനയില്‍ - bevco app not at the beggining

വീണ്ടു വിചാരമില്ലാതെ ആപ്പ് തയാറാക്കാന്‍ തിടുക്കത്തില്‍ ഏതെങ്കിലും സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത് മുന്‍പത്തേതിനു സമാനമായ വിവാദം ക്ഷണിച്ചു വരുത്തുമെന്ന ഭയം ബിവറേജസിനുണ്ട്.

bevco app not at the beggining  ബെവ്‌കോ ആപ്പ്  ബാർ തുറക്കും വാർത്ത  കേരള ബാർ  ബാർ കേരള വാർത്ത  തിരക്ക് നിയന്ത്രണം  bevco app not at the beggining  bevco app latest news
ആദ്യ ഘട്ടത്തില്‍ ബെവ്‌കോ ആപ്പ് ഇല്ല, പൊലീസ് സഹായത്തോടെ തിരക്ക് നിയന്ത്രണം പരിഗണനയില്‍

By

Published : Jun 15, 2021, 8:13 PM IST

തിരുവനന്തപുരം: ജൂണ്‍ 17 മുതല്‍ മദ്യ വിതരണം പുനരാരംഭിക്കുന്നതില്‍ ബിവറേജസ് കോര്‍പ്പറേഷന് അവ്യക്തത. ചുരുങ്ങിയ സമയത്തിനുള്ളില്‍ മദ്യ വിതരണത്തിനുള്ള ആപ്പ് തയാറാക്കുന്നതിലെ വെല്ലുവിളിയാണ് ബിവറേജസ് കോര്‍പ്പറേഷനെ കുഴക്കുന്നത്. വീണ്ടു വിചാരമില്ലാതെ ആപ്പ് തയാറാക്കാന്‍ തിടുക്കത്തില്‍ ഏതെങ്കിലും സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത് മുന്‍പത്തേതിനു സമാനമായ വിവാദം ക്ഷണിച്ചു വരുത്തുമെന്ന ഭയവും ബിവറേജസിനുണ്ട്.

ഈ സാഹചര്യത്തില്‍ പൊലീസ് സഹായത്തോടെ ഔട്ട് ലെറ്റുകള്‍ക്കു മുന്നില്‍ ക്യൂ നിയന്ത്രിച്ച് മദ്യ വിതരണം നടത്തുന്നതാണ് പരിഗണനയില്‍. സംസ്ഥാനത്താകെ 270 ബിവറേജസ് ഔട്ട്‌ലെറ്റുകളും 30 കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളുമാണുള്ളത്.

Read more: ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം

ഒന്നാം ലോക്ക് ഡൗണ്‍ ഇളവിൻ്റെ ഭാഗമായി കൊച്ചി കേന്ദ്രമായ ഒരു ഐടി സ്ഥാപത്തെ ബെവ് ക്യൂ ആപ്പ് തയാറാക്കാന്‍ ചുമതലപ്പെടുത്തിയതിനെതിരെ അന്ന് പ്രതിപക്ഷം രംഗത്തു വന്നിരുന്നു.

ബെവ്ക്യൂ ആപ്പില്‍ അന്ന് ബാറുകള്‍ക്കു കൂടി സ്ലോട്ട് അനുവദിക്കുന്ന തരത്തിലായിരുന്നു ആപ്പിൻ്റെ രൂപ കല്‍പ്പന. എന്നാല്‍ ഇപ്പോള്‍ ബാറുകളെ ആപ്പില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ബിവറേജസ് കോര്‍പ്പറേഷൻ്റെ പരിഗണനയിലാണ്.

സംസ്ഥാന സര്‍ക്കാരിൻ്റെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. ബാറുകളും ബിവറേജസ് ഔട്ട്‌ ലെറ്റുകളും തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബുധനാഴ്‌ച മുതല്‍ ബാറുകളും ബിവറേജസും പരിശോധിച്ച് വില്‍പനക്കുള്ള അനുമതി നല്‍കും.

ABOUT THE AUTHOR

...view details