കേരളം

kerala

ETV Bharat / state

ബെന്യാമിന്‍റെ 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ'ക്ക് വയലാർ അവാര്‍ഡ് - വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്

രാഷ്ട്രീയവും മതവും തമ്മിലുള്ള അന്തർധാരകളെ മികവുറ്റ രീതിയിൽ ബെന്യാമിൻ പുസ്‌തകത്തിൽ ചിത്രീകരിക്കുന്നതായി ജഡ്‌ജിങ് കമ്മിറ്റി

award വയലാർ പുരസ്‌കാരം ബെന്യാമിന്  benyamin wins vayalar award  vayalar award to benyamin  benyamin  മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ  45-ാമത് വയലാർ പുരസ്‌കാരം  45ാമത് വയലാർ പുരസ്‌കാരം  വയലാർ പുരസ്‌കാരം  കെആർ മീര  സി ഉണ്ണികൃഷ്‌ണൻ  വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്  വയലാർ രാമവർമ്മ
വയലാർ പുരസ്‌കാരം ബെന്യാമിന്

By

Published : Oct 9, 2021, 1:09 PM IST

തിരുവനന്തപുരം :45-ാമത് വയലാർ പുരസ്‌കാരം പ്രശസ്‌ത സാഹിത്യകാരൻ ബെന്യാമിന്. 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലിനാണ് പുരസ്‌കാരം.കെ.ആർ മീര, ജോർജ് ഓണക്കൂർ, സി. ഉണ്ണികൃഷ്‌ണൻ എന്നിവരടങ്ങിയ ജൂറിയാണ് പുസ്‌തകം തെരഞ്ഞെടുത്തത്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരൻ പുരസ്‌കാരം പ്രഖ്യാപിച്ചു.

ALSO READ: സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ കനത്ത മഴ ; ശനിയാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രാഷ്ട്രീയവും മതവും തമ്മിലുള്ള അന്തർധാരകളെ മികവുറ്റ രീതിയിൽ ബെന്യാമിൻ പുസ്‌തകത്തിൽ ചിത്രീകരിക്കുന്നതായി ജഡ്‌ജിങ് കമ്മിറ്റി വിലയിരുത്തി. സാമ്പ്രദായികമായ രീതിയിൽ നിന്ന് വ്യത്യസ്തമായാണ് പുസ്‌തകത്തിൻ്റെ രചന.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപ്പന ചെയ്ത ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 28ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ABOUT THE AUTHOR

...view details