തിരുവനന്തപുരം :കോഴിക്കോട് 12കാരന്‍റെ മരണത്തിന് ഇടയാക്കിയ നിപ വൈറസിന്‍റെ ഉറവിടം വവ്വാലുകളാണെന്ന് അനുമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പഠനത്തിലാണ് കണ്ടെത്തല്‍. രണ്ടിനം വവ്വാലുകളില്‍ വൈറസിനെതിരായ ആന്‍റിബോഡി കണ്ടെത്തി.ബാക്കി സാമ്പിളുകളുടെ വിശദമായ പരിശോധന നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
21 ദിവസത്തിനിടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയമാണെന്ന് മന്ത്രി അവകാശപ്പെട്ടു. കൊവിഡ് മരണപ്പട്ടിക വിപുലമാക്കും. സുതാര്യമായി കേരളം ഇക്കാര്യം നടപ്പാക്കും.
വവ്വാല്‍ സാംപിളില്‍ നിപ വൈറസ് സാന്നിധ്യം ; പ്രഭവകേന്ദ്രം ഇതെന്ന് അനുമാനിക്കാമെന്ന് ആരോഗ്യമന്ത്രി READ MORE:നിപ ബോധവത്കരണ പോസ്റ്റിട്ടത് വൈറസിന്‍റെ പരസ്യമെന്ന് ആരോപണം; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ടൊവിനോ
കൊവിഡ് മാര്‍ഗ നിര്‍ദേശം സംബന്ധിച്ച വിശദാംശങ്ങള്‍ ബുധനാഴ്‌ച പുറത്തിറങ്ങും. വിദേശത്ത് കൊവിഡ് ബാധിച്ചുമരിക്കുന്ന മലയാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കും. കോളജ് തുറക്കുന്നതിന് മുന്നോടിയായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ഡി.എം.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ആവശ്യമായ വാക്‌സിന്‍ കൈവശമുണ്ടെന്നും ആദ്യ ഡോസ് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ എത്രയും വേഗം കുത്തിവയ്പ്പ് എടുക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.