തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനം പൂർണ്ണ രീതിയിൽ ആരംഭിക്കാൻ തീരുമാനം. മദ്യം വിളമ്പുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നു: അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത്
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനം പൂർണ്ണ രീതിയിൽ ആരംഭിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് മാസം മുതൽ ബാറുകൾ അടഞ്ഞ് കിടക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ അടക്കം ബാറുകൾ പൂർണമായും പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെയും ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി എക്സൈസ് അയച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉടനുണ്ടാകും.
ഒമ്പത് മാസമായി അടഞ്ഞ് കിടക്കുന്ന ബാറുകളിൽ മദ്യവില്പന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിച്ചപ്പോൾ പാഴ്സലായി മദ്യം നൽകാൻ അനുമതി നൽകിയിരുന്നു. വൈകുന്നേരം അഞ്ച് മണി വരെ ആയിരുന്നു ബാറുകൾക്ക് പ്രവർത്തന സമയം അനുവദിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദ്ദേശം പാലിച്ചാകും ബാറുകളുടെ പൂർണമായ തോതിലുള്ള പ്രവർത്തനം അനുവദിക്കുക.