പട്ടികവിഭാഗക്കാരന് വായ്പ നിഷേധിച്ചതായി പരാതി - ആര്യനാട്
കുടുംബസമേതം ബാങ്കിന് മുന്നിൽ സമരം ചെയ്യാന്‍ പൊലീസ് നിര്‍ദേശം. യുവാവ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു
ആര്യനാട്ടിൽ പട്ടിക വിഭാഗക്കാരനായ യുവാവിന് തൊഴിൽ വായ്പ നിക്ഷേപിച്ചതായി പരാതി. ഉഴമലക്കല്‍ ഗ്രാമ പഞ്ചായത്തിലെ അരുണാണ് പരാതിക്കാരന്‍. കാനറ ബാങ്ക് പറണ്ടോട് ശാഖക്കതിരെയാണ് ആരോപണം. മതിയായ രേഖകള്‍ താന്‍ ഹാജരാക്കിയെന്നും എന്നാല്‍ ലോണിന് ആവശ്യമില്ലാത്ത രേഖകള്‍ മാനേജര്‍ ആവശ്യപ്പെട്ടുവെന്നുമാണ് അരുണിന്‍റെ പരാതി. അരുണ്‍ ബാങ്ക് മാനേജര്‍ക്കെതിരെ ആര്യനാട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നടപടി സ്വീകരിക്കാതെ പൊലീസ് ബാങ്കിന് മുന്നില്‍ കുടുംബ സമ്മേതം സമരം ചെയ്യൂ എന്നാണ് മറുപടി നല്‍കിയതെന്ന് അരുണ്‍ പറയുന്നു. ഇതൊടെ മുഖ്യമന്ത്രിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് അരുണും കുടുംബവും