തിരുവനന്തപുരം: കൊവിഡ് ബാധിതർക്കും ക്വാറന്‍റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക ബാലറ്റുകൾ തപാൽ മാർഗം അയച്ചു നൽകും. നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം, ബാലറ്റുകൾ സ്പെഷ്യൽ പോളിങ് ടീം നേരിട്ടെത്തി വോട്ടർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ, ചില സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ടെത്താനും ബാലറ്റ് നൽകാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കൊവിഡ് ബാധിതർക്കും ക്വാറന്‍റൈനിലുള്ളവർക്കും ബാലറ്റുകൾ തപാൽ വഴി അയച്ചു നൽകും
ചില സ്ഥലങ്ങളിൽ ബാലറ്റ് പേപ്പറുകൾ നേരിട്ട് വോട്ടർമാർക്ക് നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് തപാൽ മാർഗം ബാലറ്റുകൾ അയക്കാൻ തീരുമാനമായത്.
ബാലറ്റ് പേപ്പറുകൾ നേരിട്ട് വോട്ടർമാർക്ക് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വരണാധികാരികൾ ബാലറ്റുകൾ വോട്ടറുടെ മേൽവിലാസത്തിലേക്ക് അയക്കും. തപാൽ വോട്ടിനുള്ള അപേക്ഷ ഫോം, സത്യപ്രസ്താവന, ബാലറ്റ് പേപ്പറുകൾ, കവറുകൾ എന്നിവയാണ് അയക്കുക. വോട്ടർമാർ അപേക്ഷ ഫോം പൂരിപ്പിച്ച് സത്യപ്രസ്താവനയിൽ ഒപ്പിട്ട ശേഷം ഗസറ്റഡ് ഓഫിസറിനെയോ സ്പെഷ്യൽ പോളിങ് ഓഫിസറിനെയോ ഹെൽത്ത് ഓഫിസറിനെയോ മറ്റ് ഉദ്യോഗസ്ഥരെ കൊണ്ടോ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തണം. തുടർന്ന്, ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കവറിലാക്കി തപാൽ വഴിയോ, ആൾ മുഖേനയോ വരണാധികരിക്ക് അയച്ച് നൽകാം.