തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്ക് എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖയുടെ ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്നും പൊലീസിനെ മോശമാക്കി ദിലീപിനെ രക്ഷിക്കാനാണ് ആർ ശ്രീലേഖയുടെ ശ്രമമെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു. മാധ്യമ സമ്മർദം മൂലമാണ് ദിലീപിനെ അറസ്റ്റ് ചെയ്‌തതെന്ന ശ്രീലേഖയുടെ വാദം ബാലിശമാണെന്നും ദിലീപിന്‍റെ ഇമേജ് വർധിപ്പിക്കാനാണ് ശ്രീലേഖയുടെ ശ്രമമെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.
ഓടിക്കൊണ്ടിരിക്കുന്നത് ശ്രീലേഖയുടെ തിരക്കഥ: സംവിധായകൻ ബാലചന്ദ്രകുമാർ - ശ്രീലേഖയുടെ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത്
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയത്.
ഓടിക്കൊണ്ടിരിക്കുന്നത് ശ്രീലേഖയുടെ തിരക്കഥ; ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ
ശ്രീലേഖയുടെ തിരക്കഥയാണ് ഓടുന്നതെന്നും സർവീസിൽ നിന്ന് ഇറങ്ങാൻ വേണ്ടി അവർ കാത്തിരിക്കുകയായിരുന്നുവെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.
Also read: നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: വെളിപ്പെടുത്തലുകളുമായി ആര്‍ ശ്രീലേഖ ഐപിഎസ്
Last Updated : Jul 11, 2022, 12:21 PM IST