അന്തരിച്ച മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോളിന്‍റെ നിര്യണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിലെ ചലനങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്കാരിക പ്രവർത്തകനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ബാബുപോളിന്‍റെ നിര്യാണം കേരളത്തിന്‍റെ സാമൂഹ്യ- സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരേ സമയം ഔദ്യോഗിക തലത്തിലും കലാ സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഡോ. ഡി ബാബുപോളെന്ന് രമേശ് ചെന്നിത്തല അനുശോചിച്ചു.
ബാബു പോളിന്‍റെ നിര്യാരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി - cheif minister
ബാബുപോളിന്‍റെ നിര്യാണം കേരളത്തിന്‍റെ സാമൂഹ്യ- സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരേ സമയം ഒദ്യോഗിക തലത്തിലും കലാ സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞവരിൽ ഒരാളാണ് ഡോ. ഡി ബാബു പോളെന്ന് രമേശ് ചെന്നിത്തല.
ബാബു പോളിന്‍റെ നിര്യണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
ഡോ ഡി ബാബുപോളിന്‍റെ മൃതദേഹം രാവിലെ തിരുവനന്തപുരം പുന്നൻ റോഡിലുള്ള സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ എത്തിക്കും. പ്രത്യേക ശുശ്രൂഷകൾക്കും പൊതുദർശനത്തിനും ശേഷം 12 മണിയോടെ അദ്ദേഹത്തിന്‍റെ കവടിയാറിലെ വസതിയിലെത്തിക്കും. നാളെ രാവിലെ ഏഴുമണിക്ക് ജന്മനാടായ എറണാകുളം പെരുമ്പാവൂർ കുറുപ്പംപടിയിലേക്ക് എത്തിക്കുന്ന ഭൗതികശരീരം വൈകിട്ട് നാലുമണിക്ക് കുറുപ്പുംപടി സെന്‍റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിക്കും.
Last Updated : Apr 13, 2019, 2:50 PM IST