തിരുവനന്തപുരം: കേരളത്തില്‍ വിൽപന നടത്തുന്ന ചില കമ്പനികൾ പുറത്തിറക്കുന്ന ആയുർവേദ മരുന്നുകളിൽ മനുഷ്യജീവന് ഹാനികരമായ അളവിൽ രാസപഥാർത്ഥങ്ങൾ ചേരുന്നുണ്ടെന്ന് ആരോപിച്ച് നൽകിയ സ്വകാര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചത്. ആയുർവേദ ഡ്രഗ് ഇൻസ്‌പെക്ടർമാരായ ഡോ. ജയ വി. ദേവ്, ഡോ. കവിത ഗിരീഷ്, ഡോ. ശ്രീധർ എംഎച്ച്, തിരുവനന്തപുരം മുൻ ആയുർവേദ ഡെപ്യൂട്ടി ഡ്രഗ് ഇൻസ്‌പെക്ടർ സ്മാർട്ട് പി. ജോൺ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
ആയുർവേദ മരുന്നുകൾ ജീവന് ഹാനികരം; ഹർജി ഫയലില്‍ സ്വീകരിച്ച് കോടതി - കാര്യ ഹർജിയുമായി പൊതു പ്രവർത്തകൻ
ആയുർവേദ ഡ്രഗ് ഇൻസ്‌പെക്ടർമാരായ ഡോ. ജയ വി. ദേവ്, ഡോ. കവിത ഗിരീഷ്, ഡോ. ശ്രീധർ എംഎച്ച്, തിരുവനന്തപുരം മുൻ ആയുർവേദ ഡെപ്യൂട്ടി ഡ്രഗ് ഇൻസ്‌പെക്ടർ സ്മാർട്ട് പി. ജോൺ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
സംസ്ഥാനത്തെ ചില പ്രമുഖ ആയുർവേദ കമ്പനികൾ പുറത്തിറക്കുന്ന ഡയബറ്റിസ്, കരൾ സംബന്ധിച്ച അസുഖങ്ങൾക്കുള്ള മരുന്നുകളിൽ അധികമായും ഹെവി മെറ്റൽ അതായത് 85 % മെർക്കുറി അളവിലുള്ള മാരക പാദാർത്ഥങ്ങൾ അടങ്ങിയവയാണ്. ഇത് മനുഷ്യ ജീവന് ഹാനികരവുമാണ്. ഇത്തരം ആയുർവേദ മരുന്നുകൾക്ക് അനുമതി നൽകേണ്ട ഡ്രഗ് ഇൻസ്‌പെക്ടർമാരായ എതിർകക്ഷികൾ സ്വകാര്യ കമ്പനികളി ൽ നിന്നും കൈക്കൂലി വാങ്ങിയ ശേഷം ഇതിനുള്ള അനുമതി നൽകുകയാണെന്നാണ് ഹർജിയിലെ ആരോപണം. ഇത്തരം സാഹചര്യം 2002 മുതൽ കേരളത്തിൽ നടന്നുവരുകയാണെന്നും ആയുർവേദ കമ്പനികളുടെ ബ്രാൻഡ് പേരുകൾ അനധികൃതമായി ഉപയോഗിച്ച് മരുന്നുകൾ പുറത്തിറക്കുന്നു എന്നും ഹർജിയിൽ ആരോപിക്കുന്നു. പൊതു പ്രവർത്തകനായ പ്രത്യുഷ് കൃഷ്ണനാണ് ഹർജി നൽകിയത്.