തിരുവനനന്തപുരം: പോത്തൻകോട് വാവറ അമ്പലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു. അരിയോട്ട്കോണം സ്വദേശി ഗോപാലകൃഷ്ണ(53)നാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ മൂന്നു പേരില്‍ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡിലെ കുഴിയിൽ വീഴാതെ ഒഴിഞ്ഞു മാറുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഏഴരയോടു കൂടിയാണ് അപകടമുണ്ടായത്.
പോത്തൻകോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു - ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു
ബൈക്ക് യാത്രക്കാരായ മൂന്ന് പേരില്‍ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്
പോത്തൻകോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം തകര്‍ന്ന് ഹാൻഡില്‍ ഒടിഞ്ഞ് ഡ്രൈവറുടെ വയറിൽ കുത്തിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാല കൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. അപകടം പതിവായ പോത്തൻകോട് മംഗലാപുരം റോഡിന്‍റെ ദുരവസ്ഥയില്‍ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.