ഭക്തിനിറവിൽ ആറ്റുകാൽ പൊങ്കാലക്ക് പരിസമാപ്തി.രാവിലെ 10.15ന് ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്ന് ക്ഷേത്രത്തിന്മുന്നിലെ പണ്ടാര അടുപ്പിലേക്ക് ദീപം പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷിയായി. പിന്നീട് നഗരത്തിൽ ഒരുക്കിയ ആയിരക്കണക്കിന് അടുപ്പുകളിലേക്ക് കൂടി തീ പകർന്നതോടെ അനന്തപുരി യാഗശാലയായി മാറി.
ആറ്റുകാൽ പെങ്കാലയർപ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍ - sasitharoor
അനന്തപുരിയെ യാഗശാലയാക്കി സ്ത്രീ ലക്ഷങ്ങളുടെ പൊങ്കാല അര്‍പ്പണം.
ആറ്റുകാൽ പൊങ്കാല
പതിവ് ഇടങ്ങളും പിന്നിട്ട് പൊങ്കാലകൂടുതൽ സ്ഥലങ്ങളിലേക്ക് നീണ്ടു. എംസി റോഡിൽ മണ്ണന്തല വരെയും തിരുവനന്തപുരം നെടുമങ്ങാട് റോഡിൽ പേരൂർക്കട വരെയും നഗരത്തിൽ ശാസ്തമംഗലം വരെയും ദേശീയപാതയിൽ കഴക്കൂട്ടം വരെയും പൊങ്കാല അടുപ്പുകൾ നിരന്നു. പൊങ്കാലക്ക് വൈകി എത്തിയവരാണ് ഇത്തരത്തിൽ ക്ഷേത്രപരിസരത്ത് ഇടംകിട്ടാതെ മറ്റിടങ്ങളിലേക്ക് നീങ്ങിയത്.