തിരുവനന്തപുരം:പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള ആറ്റുകാൽ ഉത്സവത്തിന് തുടക്കമായി. ഇന്ന് (09.02.22) രാവിലെ 10.50ന് ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തിയതോടെയാണ് ഉത്സവങ്ങൾക്ക് തുടക്കമായത്. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ടിന്‍റെ അകമ്പടിയോടെയാണ് ദേവിയെ കാപ്പു കെട്ടി കുടിയിരുത്തിയത്.
കൊവിഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെ ഉത്സവാരംഭ ചടങ്ങുകൾക്ക് ഭക്തർ ഒഴുകിയെത്തിയതോടെ ഇവരെ നിയന്ത്രിക്കാൻ പൊലീസും, സെക്യൂരിറ്റി ജീവനക്കാരും നന്നേ പാടുപെട്ടു. ഫെബ്രുവരി 17നാണ് ആറ്റുകാൽ പൊങ്കാല. ക്ഷേത്രാങ്കണത്തിൽ ഭക്തജനത്തിരക്കുണ്ടായാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് ജോയിന്‍റ് ജനറൽ കൺവീനർ സി.അനിൽകുമാർ പറഞ്ഞു.
ALSO READ കാക്കിക്കുള്ളിലെ കർഷകർ ; പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടി കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ