കേരളം

kerala

ETV Bharat / state

വനിത ഡോക്‌ടര്‍ക്ക് നേരെ അതിക്രമം; രണ്ട് പേര്‍ പിടിയില്‍ - കേരള കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം

പരിശോധനയ്‌ക്ക് ചെരുപ്പ് മാറ്റിയിടാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.

attack towards health workers  health works kerala  doctor attacked  lady doctor attacked thiruvananthapuram  thiruvananthapuram doctor attack  two arrested over attacking doctor  covid duty health workers  kerala health workers  വനിത ഡോക്‌ടര്‍ക്ക് നേരെ അതിക്രമം  ഡോക്‌ടര്‍ക്ക് നേരെ അതിക്രമം  സ്വകാര്യ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് നേരെ അതിക്രമം  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം  കേരള കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം  ഡോക്‌ടറെ ആക്രമിച്ചു
വനിത ഡോക്‌ടര്‍ക്ക് നേരെ അതിക്രമം; രണ്ട് പേര്‍ പിടിയില്‍

By

Published : Aug 15, 2021, 1:10 PM IST

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ വനിത ഡോക്‌ടര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ സെബിന്‍, അനസ്‌ എന്നിവരാണ് പിടിയിലായത്.

വെഞ്ഞാറമൂട്‌ ഗോകുലം മെഡിക്കല്‍ കോളജില്‍ ശനിയാഴ്‌ച രാത്രിയാണ് സംഭവം. ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഇരുവരും ഡോക്‌ടര്‍ ജയശാലിനിക്ക് നേരെ ചെരുപ്പെറിയുകയും അസഭ്യം പറയുകയും ചെയ്‌തുവെന്നാണ് പരാതി.

Read More: ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നവർക്കെതിരെ കർശന നടപടി: വീണ ജോര്‍ജ്

മുറിവ്‌ പരിശോധിക്കാന്‍ ചെരുപ്പ് മാറ്റിയ ശേഷം കിടക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയത്. പ്രതികള്‍ മദ്യപിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്‌ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വലിയ വിവാദമാകുന്നതിനിടെയാണ് പുതിയ സംഭവം.

Read more: വനിത ഡോക്ടർമാർക്ക് മർദനം; ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

ABOUT THE AUTHOR

...view details