തിരുവനന്തപുരം: കുളത്തൂരിൽ എസ്‌എഫ്ഐ ഏരിയ നേതാവിന്‍റെ വീടിന് നേരെ ഗുണ്ടാ അക്രമം. എസ്‌എഫ്ഐ കഴക്കൂട്ടം ഏരിയാ പ്രസിഡന്‍റ് ആദർശിന്‍റെ ഗുരു നഗറിലെ വീടിന് നേരെയാണ് ഇന്നു പുലര്‍ച്ചെ അക്രമം നടന്നത്. യൂത്ത് കോൺഗ്രസുകാരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് എസ്‌എഫ്ഐ ഏരിയ നേതാവിന്‍റെ വീടിന് നേരെ ഗുണ്ടാ അക്രമം
എസ്‌എഫ്ഐ കഴക്കൂട്ടം ഏരിയ പ്രസിഡന്‍റ് ആദർശിന്‍റെ വീടിന് നേരെയാണ് ആക്രമം ഉണ്ടായത്.
തിരുവനന്തപുരത്ത് എസ്‌എഫ്ഐ ഏരിയ നേതാവിന്‍റെ വീടിന് നേരെ ഗുണ്ടാ അക്രമം
അക്രമികള്‍ വീടിന്‍റെ ജനൽ ചില്ലുകള്‍ തകര്‍ത്തു. വാതിലിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആക്രമം നടക്കുന്ന സമയത്ത് ആദർശിന്‍റെ മാതാപിതാക്കൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അരമണിക്കൂറോളം തങ്ങിയ സംഘം പൊലീസെത്തിയപ്പോഴാണ് ഓടി രക്ഷപ്പെട്ടത്. മുൻപും യൂത്ത് കോൺഗ്രസുകാരായ സംഘം ആദർശിനെ അക്രമിച്ചിരുന്നു. തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.