തിരുവനന്തപുരം:കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തള്ളി നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍. ഭരണഘടനയുടെ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് പോലും ബോധമില്ലാത്ത രീതിയിലാണ് അദ്ദേഹം പ്രതികരിക്കുന്നതെന്ന് ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. എൻ സുന്ദരൻ നാടാരുടെ 13-ാം ചരമവാർഷികദിനാചരണം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറെ തള്ളി സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്‍ - caa protest news
ഭരണഘടനയിലെ 175(2) അനുഛേദത്തിന്‍റെ ലംഘനമാണ് ഗവർണർ നടത്തുന്നതെന്ന് നിയമസഭ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍ ആരോപിച്ചു
ഭരണഘടനയിലെ 175(2) അനുഛേദത്തിന്‍റെ വ്യക്തമായ ലംഘനമാണ് ഗവർണർ നടത്തുന്നത്. 175(2) അനുഛേദപ്രകാരം നിയമസഭയുടെ പരിഗണനയുളള ബില്ലല്ലാതെ നിയമസഭയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും വ്യവഹാരത്തില്‍ ഗവര്‍ണ്ണര്‍ക്ക് അഭിപ്രായം അറിയിക്കാനുണ്ടെങ്കില്‍ അത് സ്പീക്കറെ അറിയിക്കണം. സ്പീക്കറിലൂടെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും വേണം. എന്നാല്‍ അതാണോ ഇവിടെ സംഭവിച്ചതെന്ന് ശ്രീരാമകൃഷ്‌ണന്‍ ചോദിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കേരള ഗവർണറും തമ്മില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.