നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍
മുഖ്യമന്ത്രിയുടെ കത്തിന്‍റെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് നേരത്തെ കിട്ടിയതിലും വിമര്‍ശനം.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയച്ച കത്ത് രഹസ്യ സ്വഭാവമുള്ളതെന്ന് അറിയിച്ചിട്ടും വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. കത്ത് വായിക്കുമ്പോൾ കത്തിലെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ കണ്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അടിയന്തരമായി നിയമസഭാ സമ്മേളനം ചേരേണ്ട സാഹചര്യമില്ലെന്നും വിഷയത്തിൽ ഭരണഘടനാ ലംഘനമുണ്ടായിട്ടില്ലെന്നും ഗവർണർ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ച് ഇന്നലെയാണ് കത്ത് നൽകിയത്.