കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പിനുള്ള വിജ്ഞാപനമായി - ഒന്നാംഘട്ട ജനസംഖ്യാ കണക്കെടുപ്പ്

അച്ഛന്‍റെ പേര്, ജനനസ്ഥലം തുടങ്ങിയ ചോദ്യങ്ങളൊന്നും ചോദ്യാവലിയിലില്ല. രാജ്യത്ത് എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് ഇത്തരം ചോദ്യങ്ങള്‍ വിവാദമായിരുന്നു.

census notification  census  census notification in kerala  Kerala  ഒന്നാംഘട്ട ജനസംഖ്യാ കണക്കെടുപ്പ്  സെന്‍സസ്
സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പിനുള്ള വിജ്ഞാപനമായി

By

Published : Jan 30, 2020, 7:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട ജനസംഖ്യാ കണക്കെടുപ്പിനുള്ള വിജ്ഞാപനമായി. 31 ചോദ്യങ്ങളടങ്ങുന്ന വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കയച്ച ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍റെ പേര്, ജനന സ്ഥലം തുടങ്ങിയ ചോദ്യങ്ങളൊന്നും ചോദ്യാവലിയിലില്ല. രാജ്യത്ത് എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് ഇത്തരം ചോദ്യങ്ങള്‍ വിവാദമായിരുന്നു.
കുടുംബനാഥന്‍റെ പേര്, തൊഴില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയും ചോദ്യാവലിയിലുണ്ട്. പശ്ചാത്തല സൗകര്യമായ ജല ലഭ്യത, വൈദ്യുതി, ശുചിമുറി, അംഗങ്ങളുടെ എണ്ണം, ഭക്ഷണ രീതി എന്നിങ്ങനെയുള്ളതാണ് ചോദ്യാവലി. കണക്കെടുപ്പിന്‍റ ആവശ്യത്തിനായി കുടുംബനാഥന്‍റെ മൊബൈല്‍ നമ്പര്‍ കൂടി ശേഖരിക്കുന്നുണ്ട്. കേന്ദ്ര സെന്‍സസ് ഡയറക്ടറേറ്റ് നിര്‍ദ്ദേശപ്രകാരം പൊതുഭരണ സെക്രട്ടറിയാണ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പ് ഔദ്യോഗികമായി ആരംഭിക്കും.

ABOUT THE AUTHOR

...view details