കേരളം

kerala

ETV Bharat / state

' അത് സ്വന്തം സംസ്‌കാരത്തിന്‍റെ പ്രതിഫലനം'; കെ മുരളീധരന് ആര്യ രാജേന്ദ്രന്‍റെ പരോക്ഷ മറുപടി

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മേയറുടെ കാര്‍ കടന്നുകയറിയ വിഷയത്തില്‍ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലാണ് ആര്യ രാജേന്ദ്രന്‍റെ പരോക്ഷ മറുപടി.

Arya Rajendran fb post against K Muraleedharan  കെ മുരളീധരന് ആര്യ രാജേന്ദ്രന്‍റെ മറുപടി  പ്രോട്ടോക്കോള്‍ ലംഘന വിവാദത്തില്‍ ആര്യ രാജേന്ദ്രന്‍  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
'സ്ത്രീകളെക്കുറിച്ചുള്ള സംസാരഭാഷ വ്യക്തിയുടെ സംസ്‌കാരത്തിന്‍റെ പ്രതിഫലനം'; മുരളീധരന് ആര്യ രാജേന്ദ്രന്‍റെ പരോക്ഷ മറുപടി

By

Published : Dec 28, 2021, 5:22 PM IST

തിരുവനന്തപുരം:രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ വാഹന വ്യൂഹത്തിലേക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മേയറുടെ കാര്‍ കടന്നുകയറിയ സംഭവത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രന്‍. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. പോസ്റ്റില്‍ പ്രധാനമായും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് പങ്കുവച്ചത്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനുള്ള മറുപടിയാണ് അതില്‍ പ്രധാനം.

കൂടിക്കാഴ്ച്ചയില്‍ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്‌നേഹവുമാണെന്ന് മേയര്‍ പറയുന്നു. ഇത് മാത്യകയാക്കേണ്ടതാണ്. ഒരു സ്ത്രീയോട് അല്ലെങ്കില്‍ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്‌കാരത്തിന്‍റെ കൂടി പ്രതിഫലനമാണ്. ചൊവ്വാഴ്ച രാവിലെ ഒരു പൊതുപരിപാടിക്കിടെ രൂക്ഷമായ വിമര്‍ശനം കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി ആര്യയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു.

മേയര്‍ക്ക് വിവരമില്ലെന്ന കെ മുരളീധരന്‍റെ അധിക്ഷേപം

മേയര്‍ക്ക് വിവരമില്ലെന്ന വിമര്‍ശനമാണ് വാഹനവ്യൂഹത്തിലേക്ക് കടന്നുകയറിയ സംഭവം ഉന്നയിച്ച് മുരളീധരന്‍ നടത്തിയത്. തിരുവനന്തപുരം മേയറെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് തനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസിലായി.

അതിന് വിവരമില്ല. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറുകയാണ്. ആരെങ്കിലും ചെയ്യുമോ. രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ സ്‌പോട്ടില്‍ വെടിവയ്ക്കുക എന്നതാണ് നയം എന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

കീ എന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ 'ഠേ' എന്ന് പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞ് കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സി.പി.എമ്മില്‍ ഇല്ലേ. നേരത്തെ കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സമരത്തിലും മുരളീധരന്‍ മേയറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു അന്ന് മുരളീധരന്‍ പറഞ്ഞത്. ഇതിനെതിരെ മേയറുടെ പരാതിയില്‍ മുരളീധരനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.

മേയര്‍ ആര്യ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

രാഷ്ട്രപതിയുടെ സ്‌നേഹവും കരുതലും

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്‍റിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച ശേഷം പൂജപ്പുരയില്‍ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍, ആദ്യം കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല, തിരിച്ച് വിളിച്ചപ്പോള്‍ , 'ബഹു. പ്രസിഡന്‍റിന് മേയറെ നേരില്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട് ' എന്ന് പറഞ്ഞു.

എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് ഏഴിന് എന്ന് പറഞ്ഞു. കൃത്യം 6.40 ന് രാജ്ഭവനിലെത്തി. ഏഴിന് തന്നെ അദ്ദേഹം വന്നു. ഊഷ്മളമായി, വാത്സല്യപൂര്‍വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു. കേരളത്തിന്‍റെ ഭാവി യുവജനങ്ങളിലാണ് എന്നും അക്കാര്യത്തില്‍ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു അദ്ദേഹം.

ദില്ലിയിലേയ്ക്ക് വരണമെന്നും നിര്‍ബന്ധമായും രാഷ്ട്രപതിഭവനില്‍ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിന്‍റെ പൊതുനന്മയ്ക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിര്‍വഹണം നടത്താനും ഉപദേശിച്ചു. അദ്ദേഹത്തിന്‍റെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്‌നേഹവുമാണ്. മാതൃക ആക്കേണ്ടതാണ് ഒരു സ്ത്രീയോട് അല്ലെങ്കില്‍ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ.

ആ വ്യക്തിയുടെ സംസ്‌കാരത്തിന്‍റെ കൂടി പ്രതിഫലനമാണ്. ബഹുമാനപ്പെട്ട പ്രസിഡന്‍റ്, പ്രായത്തില്‍ ഏറെ ചെറുതായിട്ടും സ്ത്രീത്വത്തിന് നല്‍കിയ സ്‌നേഹബഹുമാനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ബഹുമാനിതനാക്കി. നഗരസഭയുടെ സ്‌നേഹാദരവും അദ്ദേഹത്തിന് നല്‍കിയാണ് പിരിഞ്ഞത്. ജീവിതത്തില്‍ എന്നെങ്കിലും അഭിമുഖികരിക്കേണ്ടി വരുമെന്ന് കരുതിയ സന്ദര്‍ഭമല്ല അന്നത്തെ സായാഹ്നം.

പക്ഷേ തെല്ലും ആധിയോ അസ്വസ്ഥതയോ തോന്നിയതുമില്ല. മേയറെന്ന നിലയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തലസ്ഥാന നഗരിയില്‍ നടത്തുന്ന ഇടപെടലുകള്‍ നല്‍കിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഇനിയുമേറെ കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കാനുണ്ട്.

ഇത്തരം കൂടിക്കാഴ്ച്ചകളില്‍ നിന്ന് കിട്ടുന്ന ഉപദേശ നിര്‍ദേശങ്ങള്‍ ജീവിതാനുഭവങ്ങളുടെ സ്‌പര്‍ശമേറ്റവയാണ്. മുന്നോട്ടുള്ള കുതിപ്പില്‍ നമ്മുടെ നഗരത്തെ ഒന്നാമത്തെ നഗരമാക്കി തീര്‍ക്കാനുള്ള കര്‍മപദ്ധതിയില്‍ ഇതെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കും, തീര്‍ച്ച.

ALSO READ:'പിണറായിയെ കണ്ട് പഠിക്കേണ്ട കാര്യമില്ല'; ശശി തരൂരിനെതിരെ വീണ്ടും കെ മുരളീധരൻ

ABOUT THE AUTHOR

...view details