തിരുവനന്തപുരം:തത്സമയ സംഗീതത്തിന്‍റെ അകമ്പടിയോടെയുള്ള നിശബ്‌ദ ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെയുടെ പ്രത്യേകതയെന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്‌ടര്‍ ദീപിക സുശീലന്‍. 70 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങളാണ് നാളെ തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഉദ്ഘാടന ചിത്രമായ ടോറി ആന്‍റ് ലോകിതയില്‍ തുടങ്ങി നിരവധി സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് കൂടിയാണ് ഐഎഫ്എഫ്കെ വേദിയാകുന്നത്.
27th IFFK; തത്സമയം സംഗീതം നല്‍കുന്ന നിരവധി നിശബ്‌ദ ചിത്രങ്ങള്‍; ഇത്തവണ പ്രത്യേകതകളേറെ - രാജ്യന്തര ചലച്ചിത്ര മേള ഡിസംബര്‍ 9ന്
ഡിസംബര്‍ ഒമ്പതിന് ആരംഭിക്കുന്ന 27-ാമത് രാജ്യന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തത്സമയ സംഗീതം നല്‍കുന്ന നിശബ്‌ദ ചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്ര മേളയുടെ പ്രത്യേകതയെന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്‌ടര്‍ ദീപിക സുശീലന്‍.
രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 9ന്
ചലച്ചിത്ര മേളയില്‍ ജർമൻ സംവിധായകനും നിർമാതാവുമായ വീറ്റ് ഹെൽമറാണ് ഇത്തവണത്തെ ജൂറി ചെയർമാന്‍.