തിരുവനന്തപുരം: വിഷുദിനത്തില്‍ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിരുന്നൊരുക്കി അഗണ്ഡനാമ സംഗീതാര്‍ച്ചന. നെയ്യാറ്റിന്‍കര സ്വദേശി രാജീവ് ആദികേശവന്‍ എന്ന കലാകാരന്‍റെ അവതരണത്തിലാണ് അമ്പലത്തില്‍ ഗാനസദസ് പുരോഗമിക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച സംഗീതവിരുന്ന് രാത്രി ഒൻപത് മണിയോടെ അവസാനിക്കും.
വിഷുദിനത്തില്‍ സംഗീതാര്‍ച്ചനയുമായി കലാകാരന്‍ - vishu celebrations
നെയ്യാറ്റിന്‍കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെയാണ് പരിപാടി ആരംഭിച്ചത്
വിഷുദിനത്തില്‍ ഭഗവാന് സംഗീതാര്‍ച്ചന സമര്‍പ്പിച്ച് കലാകാരന്‍
ഇടവേളകളില്ലാതെ തുടരുന്ന സംഗീതാര്‍ച്ചനയില്‍ ശ്രീകൃഷ്‌ണ സ്‌തുതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ അഞ്ച് വര്‍ഷക്കാലമായി മുടങ്ങാതെ ആദികേശവന്‍ ഗാനാര്‍ച്ചന സമര്‍പ്പിക്കാനെത്തുന്നുണ്ട്. ശ്രീ മൂകാംബിക സ്‌കൂള്‍ ഓഫ് മ്യൂസികിന്‍റെ നേതൃത്വത്തിലുള്ള പരിപാടിയില്‍ വയലിൻ പ്രൊഫസർ സുബ്രഹ്മണ്യം, മുഖ ശംഖ് നെയ്യാറ്റിൻകര കൃഷ്‌ണൻ, മൃദംഗം അമരവിള പത്മകുമാർ, പാറശാല മനു, ഹരി തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.