തിരുവനന്തപുരം:കേരളത്തിലേക്കുള്ള പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതായുള്ള കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഒരു വിമാനത്തിനും 'നോ' പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനങ്ങൾ സംസ്ഥാനത്ത് എത്തുന്നതിന് സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ ഫ്ലൈറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു വിമാനത്തിനും 'നോ' പറഞ്ഞിട്ടില്ല; വി മുരളീധരനെ തള്ളി മുഖ്യമന്ത്രി
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഒരു വിമാനത്തിനും 'നോ' പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനങ്ങൾ സംസ്ഥാനത്ത് എത്തുന്നതിന് സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ ഫ്ലൈറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും ഗ്രൂപ്പുകളോ സംഘടനകളോ ഏർപ്പെടുത്തിയ ചാർട്ടർ വിമാനങ്ങൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് ദൗത്യം ആരംഭിച്ച മേയ് ഏഴ് മുതൽ ജൂൺ രണ്ട് വരെ 140 വിമാനങ്ങളിലായി 24,3333 പേരാണ് സംസ്ഥാനത്ത് എത്തിയത്. മൂന്ന് കപ്പലുകളിലായി 1,488 പേരും കേരളത്തിലെത്തി. ആകെ 25,821 പേരാണ് വിദേശത്തും നിന്നും ഇതുവരെ എത്തിയത്.
ജൂൺ മാസത്തിൽ സംസ്ഥാനത്ത് 360 ഫ്ലൈറ്റുകളാണ് എത്താനുള്ളത്. എന്നാൽ ജൂൺ മൂന്ന് മുതൽ 10 വരെ നിലവിൽ 36 വിമാനങ്ങൾ മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ. നിലവിലെ സാഹചര്യത്തിൽ കേന്ദ്രം ഉദ്ദേശിച്ച രീതിയിൽ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്നില്ല. കേന്ദ്രം ചോദിച്ചിടത്തോളം വിമാനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും കൂടുതൽ ഫ്ലൈറ്റുകൾക്ക് അനുമതി നൽകാൻ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.