കേരളം

kerala

ETV Bharat / state

വ്യാജ ലൈസന്‍സ് തോക്കുകളുമായി യുവാക്കള്‍ അറസ്റ്റിലായ സംഭവം : അന്വേഷണം കശ്‌മീരിലേക്ക് - അന്വേഷണം കശ്‌മീരിലേക്ക്

എടിഎമ്മിൽ പണം നിറയ്ക്കുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി മഹാരാഷ്ട്ര ആസ്ഥാനമായ ഏജന്‍സിയാണ് അറസ്റ്റിലായവരെ റിക്രൂട്ട് ചെയ്‌ത് കേരളത്തിലെത്തിച്ചത്.

arrest of kashmir youth investigation to kashmir  investigation to kashmir in case which guns with fake licenses were found from Kashmiri youths  guns with fake licenses  fake licenses were found from Kashmiri youths  investigation to kashmir  കശ്‌മീരി യുവാക്കളുടെ അറസ്റ്റ്  അന്വേഷണം കശ്‌മീരിലേക്ക്  കശ്‌മീരി യുവാക്കളില്‍ നിന്ന് വ്യാജ തോക്ക്
കശ്‌മീരി യുവാക്കളുടെ അറസ്റ്റ്; അന്വേഷണം കശ്‌മീരിലേക്ക്

By

Published : Sep 2, 2021, 7:28 PM IST

തിരുവനന്തപുരം :തലസ്ഥാനത്ത് അഞ്ച് കശ്‌മീരി യുവാക്കളില്‍ നിന്ന് വ്യാജ ലൈസന്‍സോടുകൂടിയ തോക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കശ്‌മീരിലേക്ക് വ്യാപിപ്പിക്കുന്നു. വ്യാജ ലൈസൻസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജമ്മുകശ്‌മീരിലെ രജൗറി ജില്ല മജിസ്‌ട്രേറ്റിനെയും ജില്ല പൊലീസ് സൂപ്രണ്ടിനെയും കാണും.

സംഭവത്തിൽ വിശദമായ അന്വേഷണം

അറസ്റ്റിലായവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇവരുമായി രജൗറിയിലേക്ക് പോകാനും പൊലീസിന് പദ്ധതിയുണ്ട്. വ്യാജ തോക്ക് ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണവും നടത്തും. ഇവര്‍ക്ക് മറ്റേതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നതും കേരളത്തിൽ എത്തിയതിന്‍റെ ഉദ്ദേശം എന്തെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കേരളത്തിലെ സെക്യൂരിറ്റി ഏജന്‍സികളില്‍ ജോലിക്കെത്തുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും അവര്‍ ഉപയോഗിക്കുന്ന തോക്കുകളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച നോട്ടിസ് സെക്യൂരിറ്റി കമ്പനികള്‍ക്ക് തിരുവനന്തപുരം സിറ്റി പൊലീസ് നല്‍കിയിട്ടുണ്ട്.

കുറഞ്ഞ ശമ്പളത്തിലും കശ്‌മീരിൽ നിന്നെത്തുന്നത് നിരവധിപേർ

ജമ്മുകശ്‌മീരിൽ നിന്നുള്ള ഒട്ടനവധി യുവാക്കള്‍ വളരെ കുറഞ്ഞ ശമ്പളത്തില്‍ പോലും കേരളത്തില്‍ സുരക്ഷാജോലികള്‍ക്കായി എത്തുന്ന കാര്യം സെക്യൂരിറ്റി ഏജന്‍സികള്‍ ശ്രദ്ധയില്‍പെടുത്തിയതും പൊലീസ് ഗൗരവമായെടുത്തിട്ടുണ്ട്. 12000 മുതല്‍ 14500 വരെ മാത്രം മാസ ശമ്പളത്തില്‍ കേരളത്തില്‍ സെക്യൂരിറ്റി ജോലിക്കെത്തുന്നതെന്തിനെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനുപിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന കാര്യവും പരിശോധിക്കും.

സെക്യൂരിറ്റി ഏജന്‍സികളുടെ പങ്കും അന്വേഷിക്കും

എടിഎമ്മിൽ പണം നിറയ്ക്കുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി മഹാരാഷ്ട്ര ആസ്ഥാനമായ ഏജന്‍സിയാണ് അറസ്റ്റിലായവരെ റിക്രൂട്ട് ചെയ്‌ത് കേരളത്തിലെത്തിച്ചത്. വ്യാജ ലൈസന്‍സ് തോക്കുകൾ ലഭിച്ച സംഭവത്തില്‍ ഇവരെ റിക്രൂട്ട് ചെയ്‌ത സെക്യൂരിറ്റി ഏജന്‍സിയുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ ചിലര്‍ക്ക് തോക്ക് ശരിയായി ഉപയോഗിക്കാന്‍ പോലുമറിയില്ലെന്നും പൊലീസ് കണ്ടെത്തി.

ALSO READ:തിരുവനന്തപുരത്ത് തോക്കുമായി അഞ്ച് കശ്‌മീർ സ്വദേശികൾ അറസ്റ്റിൽ

സെപ്‌റ്റംബർ ഒന്നിനാണ് കശ്‌മീരിലെ രജൗറി ജില്ലയില്‍ നിന്നുള്ള ഷൗക്കത്തലി, ഷുക്കൂര്‍ മുഹമ്മദ്, മുഷ്‌താക് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമ്മദ് ജാവേദ് എന്നിവരെ കരമന പൊലീസ് അറസ്റ്റ് ചെയ്‌തത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തോക്ക് കൈവശമുള്ളവര്‍ ലൈസന്‍സും തോക്കും ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ലൈസന്‍സ് ഹാജരാക്കിയെങ്കിലും തോക്ക് എത്തിച്ചിരുന്നില്ല.

പരിശോധനയില്‍ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരോട് തോക്കുമായി സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടത് പ്രകാരം വന്നപ്പോഴായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details