സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച 60 പേർ അറസ്റ്റില്‍
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 1462 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു
സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച 60 പേർ പിടിയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച 60 പേർ അറസ്റ്റിൽ. 44 കേസുകളും രജിസ്റ്റർ ചെയ്‌തു. തിരുവനന്തപുരം റൂറലിൽ 12, തൃശൂർ 15, പാലക്കാട് 10, മലപ്പുറത്ത് ആറ്, കോഴിക്കോടും കോട്ടയത്തും അഞ്ചും, ഇടുക്കിയിൽ ഏഴും പേരാണ് അറസ്റ്റിലായത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 1462 പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. മാസ്‌ക് ധരിക്കാത്ത 8415 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തു.