തിരുവനന്തപുരം:ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ സംസ്ഥാനത്ത് ആരംഭിച്ച 'അപരാജിത' പദ്ധതിക്ക് മികച്ച പ്രതികരണം. മൂന്ന് ദിവസം കൊണ്ട് മാത്രം ലഭിച്ചത് 415 പരാതികളാണ്. ജൂണ്‍ 22 ചൊവ്വാഴ്‌ചയായിരുന്നു ആര്‍. നിശാന്തിനിയെ നോഡല്‍ ഓഫീസറാക്കി സംസ്ഥാനത്ത് 'അപരാജിത' എന്ന പരാതി സെല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബുധനാഴ്‌ചയോടെ തന്നെ സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ആദ്യദിനത്തിൽ ലഭിച്ചത് നൂറിലധികം പരാതികൾ
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ നിശാന്തിനിയുടെ ഓഫീസിലായിരുന്നു പരാതി സെല്ലിന്‍റെ പ്രവര്‍ത്തനം. പാരാതികള്‍ അറിയിക്കാനായി 9497999955 എന്ന് മൊബൈല്‍ നമ്പറും aparajitha.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രസിദ്ധീകരിച്ചു. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സംവിധാനത്തിന് ലഭിച്ചത്.
Read more:മണിക്കൂറുകള്‍ക്കകം 10ലേറെ പരാതികള്‍, ഇടപെടല്‍ ; 'അപരാജിത'യ്ക്ക് മികച്ച പ്രതികരണം
108 പരാതികളാണ് ആദ്യ ദിവസം നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത്. ഗാര്‍ഹിക പീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളുമായിരുന്നു ലഭിച്ചതില്‍ അധികവും. ഇ-മെയില്‍ വഴി 76 പരാതികളും മൊബൈല്‍ നമ്പറില്‍ 28 പരാതികളും ലഭിച്ചു.
പുറത്ത് വന്നത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന്‍റെ തെളിവുകൾ
രണ്ടാം ദിവസം ലഭിച്ച 154 പരാതികളിൽ 128 പരാതികൾ ഇ-മെയില്‍ വഴിയും 64 പേർ മൊബൈല്‍ നമ്പറില്‍ വിളിച്ചും പരാതികൾ അറിയിച്ചു. വെള്ളിയാഴ്‌ച പരാതികളുടെ എണ്ണം 153 ആണ്. ഫോണ്‍ വഴി 59 പരാതികളും ഇ-മെയില്‍ വഴി 94 പരപാതികളുമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ എത്രത്തോളം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു എന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഒരോ ദിവസവും കോള്‍ സെന്‍ററില്‍ എത്തുന്ന പരാതികള്‍.
ഇനിയും സ്ത്രീധന മരണങ്ങൾ സംഭവിക്കരുത്