തിരുവനന്തപുരം:ദത്ത് നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് അനുപമ. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ഇരിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തിൽ സർക്കാർ മുൻകൈ എടുത്തതിൽ നന്ദിയുണ്ടെന്നും അനുപമ പ്രതികരിച്ചു.
സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല: അനുപമ
ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ഇരിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തിൽ സർക്കാർ മുൻകൈ എടുത്തതിൽ നന്ദിയുണ്ടെന്നും അനുപമ പ്രതികരിച്ചു.
സർക്കാർ തീരുമാനം രേഖയായി ലഭിക്കണം; ദത്ത് നടപടികൾ റദ്ദാക്കാൻ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ അനുപമ
also read:'ഞാനും അമ്മയാണ്,അവസ്ഥ മനസ്സിലാകും' ; അനുപമയെ വിളിച്ച് നടപടി ഉറപ്പുനല്‍കി വീണ ജോർജ്
സർക്കാരിൻ്റെ തീരുമാനം രേഖയായി ലഭിക്കണമെന്നും നിയമ പോരാട്ടം തുടരുമെന്നും അനുപമ പറഞ്ഞു. അതേസമയം പൊലീസ് അന്വേഷണം ആരംഭിച്ചതായുള്ള വാദം അനുപമ തള്ളി. മൊഴിയെടുക്കാൻ ഒരുതവണ വിളിപ്പിക്കുകയും എഫ്ഐആർ രേഖപ്പെടുത്തുകയും മാത്രമാണ് പൊലീസ് ചെയ്തതെന്ന് അനുപമ പറഞ്ഞു.