കേരളം

kerala

ETV Bharat / state

പോത്തൻകോട് മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം

പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

പോത്തൻകോട്  സാമൂഹ്യ വിരുദ്ധരുടെ ശല്യം  anti socials  pothencode  destroying public properties
പോത്തൻകോട്

By

Published : Dec 27, 2019, 9:50 PM IST

തിരുവനന്തപുരം: പോത്തൻകോട് മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. വാവറ അമ്പലം, അണ്ടൂർക്കോണം കീഴാവൂർ , വെള്ളൂർ ഭാഗങ്ങളില്‍ സാമൂഹ്യ വിരുദ്ധർ സംഘം ചേർന്ന് പൊതുമുതൽ നശിപ്പിച്ചതായി പരാതി. കീഴാവൂർ-കല്ലറ ക്ഷേത്രം- സി.ആർ.പി.എഫ്. റോഡിലെ പതിനഞ്ചോളം തെരുവ് വിളക്കുകൾ അക്രമികൾ എറിഞ്ഞ് പൊട്ടിച്ചു. റോഡിന്‍റെ വശത്തായി ഒതുക്കിയിട്ടിരുന്ന കീഴാവൂർ സ്വദേശി ഹുസൈന്‍റെ കാറിന്‍റെ ചില്ലുകൾ തകർത്തു. ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടികളും ബോർഡുകളും നശിപ്പിച്ചതായും പരാതിയുണ്ട്. സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻചിത്രവും നശിപ്പിച്ചു. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

ABOUT THE AUTHOR

...view details