തിരുവനന്തപുരം: ഉത്തരക്കടലാസുകൾ നെയ്യറ്റിൻകര പോസ്റ്റ് ഓഫീസിൽ സ്വീകരിച്ചില്ല. അധ്യാപകര്‍ ഉത്തരകടലാസുമായി പോസ്റ്റ് ഓഫീസിന് മുമ്പിൽ നിന്നത് മണിക്കൂറുകൾ. നെയ്യാറ്റിൻകരയിലെ വിവിധ സ്കൂളുകളിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരകടലാസുകൾ പതിവുപോലെ പോസ്റ്റ് ഓഫീസിൽ എത്തിച്ചതായിരുന്നു അധ്യാപകര്‍. എന്നാല്‍ ഓഫീസ് സമയം കഴിഞ്ഞതിനാൽ സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ എടുത്തത്. ഇതോടെ അധ്യാപകർ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം കാത്തിരുന്നു.
ഉത്തരകടലാസുകള്‍ സ്വീകരിച്ചില്ല, അധ്യാപകര്‍ പോസ്റ്റ് ഓഫീസിന് മുമ്പിൽ നിന്നത് മണിക്കൂറുകൾ - Answer papers were not accepted
എംഎൽഎ സ്ഥലത്തെത്തി പോസ്റ്റ് ഓഫീസ് അധികൃതരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ജീവനക്കാർ ഉത്തരക്കടലാസുകൾ ഏറ്റുവാങ്ങാൻ തയ്യാറായത്
ഉത്തരകടലാസുകള്‍ സ്വീകരിച്ചില്ല, അധ്യാപകര്‍ പോസ്റ്റ് ഓഫീസിന് മുമ്പിൽ നിന്നത് മണിക്കൂറുകൾ
തുടര്‍ന്ന് എംഎൽഎ സ്ഥലത്തെത്തി പോസ്റ്റ് ഓഫീസ് അധികൃതരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ജീവനക്കാർ ഉത്തരക്കടലാസുകൾ ഏറ്റുവാങ്ങാൻ തയ്യാറായത്. ഉത്തരക്കടലാസുകൾ എത്തിക്കാൻ സമയം വൈകിയതും, ഉത്തരകടലാസുകള്‍ എത്തിക്കുന്ന വിവരം യഥാക്രമം അറിയിച്ചിട്ടില്ലെന്നുമായിരുന്നു പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ പറഞ്ഞത്.