കേരളം

kerala

ETV Bharat / state

ന്യൂനമർദം ശക്തിപ്രാപിക്കും; ശനിയും ഞായറും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് - kerala climate'

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം തുടങ്ങിയ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ന്യൂനമർദം  യെല്ലോ അലർട്ട്  കനത്ത മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  Yellow alert  Meteorological Center  kerala climate'  kerala weather
ന്യൂനമർദം ശക്തിപ്രാപിക്കും; സംസ്ഥാനത്ത് ശനിയും ഞായറും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : Nov 6, 2021, 8:56 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂന്നു ദിവസം കനത്ത മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ALSO READ:പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല; പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസി

അറബിക്കടലിലെ ന്യൂനമർദം ശനിയാഴ്ച ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. അതേസമയം സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ABOUT THE AUTHOR

...view details