കടുത്ത പ്രതിസന്ധികള്‍ തരണം ചെയ്‌ത് എസ് ഐ കുപ്പായമണിഞ്ഞ ആനിശിവയുടെ അതിജീവന കഥ ഏവര്‍ക്കും പ്രചോദനമാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷാജി തന്‍റെ ജീവിതപ്പോരാട്ടത്തില്‍ നിര്‍ണായക പിന്തുണ നല്‍കിയ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ആനി ശിവ.
'പാസിങ് ഔട്ട് കഴിഞ്ഞിട്ടും യൂണിഫോമില്‍ സ്റ്റാര്‍ ഇല്ലാതെ കണ്ട പലരും ചോദിച്ചു. സ്റ്റാര്‍ വയ്ക്കാതെ നടക്കുന്നതെന്താണെന്ന്. എന്നാല്‍ ആനി ഒരാള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു. പിന്നിട്ട വഴിയില്‍ താങ്ങും തണലുമായി നിന്ന ഷാജി ചേട്ടന് വേണ്ടി.
തളര്‍ന്നിരിക്കാതെ പോരാടാന്‍ പഠിപ്പിച്ച ഷാജി ചേട്ടന്‍ തന്നെ തനിക്ക് സ്റ്റാര്‍ ചാര്‍ത്തി തരണമെന്ന് ആനിക്ക് നിര്‍ബന്ധമായിരുന്നു. കെഎസ്‌ആര്‍ടിസി ഡ്രൈവറാണ് ഷാജി. എസ്‌ഐ പരീക്ഷ അടക്കം എഴുതാന്‍ പ്രേരിപ്പിച്ചതും ഷാജിയാണ്.
Read More:അന്ന് അന്നത്തിനായി ശിവഗിരിയില്‍ നാരങ്ങ വെള്ളം വിറ്റു ; ഇന്ന് ആനി ശിവ വര്‍ക്കല എസ്.ഐ
ഒടുവില്‍ ഷാജി വന്നു. ആനിയുടെ തോളില്‍ സ്റ്റാര്‍ ചാര്‍ത്തി കൊടുത്തു. സ്‌നേഹമുത്തവും നല്‍കി. ആനി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ആനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..