തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ അംഗന്‍വാടികള്‍ പുനരാരംഭിക്കാന്‍ തീരുമാനം. എന്നാല്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. അതിനാല്‍ കുട്ടികള്‍ എത്തേണ്ടതില്ല. അതേസമയം അധ്യാപകരും ഹെല്‍പ്പര്‍മാരും തിങ്കളാഴ്‌ച മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.
അംഗന്‍വാടികള്‍ തിങ്കളാഴ്‌ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. എന്നാല്‍ അധ്യാപകരും ഹെല്‍പ്പര്‍മാരും തിങ്കളാഴ്‌ച മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് വനിതാ ശിശു വികസന വകുപ്പ്.
അംഗന്‍വാടികള്‍ തിങ്കളാഴ്‌ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
കൊവിഡ് പശ്ചാത്തലത്തിൽ അംഗൻവാടികൾ അടച്ചെങ്കിലും ഫീഡിങ് ടേക്ക് ഹോം റേഷനായി നൽകണമെന്നും സമ്പുഷ്‌ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സർവേകൾ, ദൈനംദിന ഭവന സന്ദർശനങ്ങൾ എന്നിവ തടസം കൂടാതെ നടത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഇവ ഫലപ്രദമായി നടത്താനായില്ല. ഈ പശ്ചാത്തലത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അംഗൻവാടികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ വനിതാ ശിശു വികസന വകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.