തിരുവനന്തപുരം: ആനപ്പാറയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു. വിദൂരങ്ങളില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് കുടുംബത്തോടെ താമസിക്കാന്‍ എണ്‍പതുകളില്‍ പണികഴിപ്പിച്ചതാണ് ആനപ്പാറയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് വീടിനടുത്തുള്ള സ്റ്റേഷനുകളില്‍ ജോലികിട്ടാന്‍ തുടങ്ങിയതോടെ ക്വാര്‍ട്ടേഴ്‌സ് അനാഥമായി.
ആനപ്പാറ പൊലീസ് ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു
13 ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളാണ് ആള്‍ താമസമില്ലാതെ നശിക്കുന്നത്.
ആനപ്പാറ പൊലീസ് ക്വാര്‍ട്ടേഴ്‌സ്
ആള്‍ത്താമസം ഇല്ലാതായതോടെ ക്വാര്‍ട്ടേഴ്‌സ് ഇഴ ജന്തുക്കളുടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറി. ഒരു കെട്ടിടത്തില്‍ രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്വാര്‍ട്ടേഴ്‌സിന്‍റെ നിര്‍മിതി. ഇത്തരത്തില്‍ 13 ക്വാര്‍ട്ടേഴ്‌സുകളാണ് ഇവിടെ ഉള്ളത്. വേനല്‍കാലത്ത് പോലും വറ്റാത്ത നാല് കിണറുകളും കെട്ടിടത്തിന് സമീപമുണ്ട്. ആഭ്യന്തര വകുപ്പും സര്‍ക്കാരും ഇടപെട്ട് കെട്ടിടം നവീകരിച്ച് പൊതുജനത്തിന് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Last Updated : Jan 15, 2020, 10:40 AM IST