തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിലെ മുഖ്യ പ്രതി അഖില്‍ പിടിയില്‍. അമ്പൂരി തട്ടാൻമുക്ക് സ്വദേശി അഖിൽ ആർ നായരെ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങിയ രണ്ടാം പ്രതിയും അഖിലിന്‍റെ സഹോദരനുമായ രാഹുൽ ആർ നായരെ കൊണ്ട് പൊലീസ് അഖിലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
അമ്പൂരി കൊലക്കേസ്; മുഖ്യ പ്രതി അഖിൽ പിടിയില്‍ - അമ്പൂരി കൊലകേസ്
കീഴടങ്ങാനെത്തിയ അഖിലിനെ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു
അമ്പൂരി കൊലക്കേസ്; മുഖ്യ പ്രതി അഖിൽ പിടിയിൽ
ഇതിന്‍റെയടിസ്ഥാനത്തില്‍ നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങാൻ എത്തിയ അഖിലിനെ പൊലീസ് വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ കേസിലെ രണ്ട് പ്രതികളും പൊലീസിന്‍റെ കസ്റ്റഡിയിലായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാളെ അമ്പൂരിയിൽ തെളിവെടുപ്പിന് ശേഷം പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും
Last Updated : Jul 28, 2019, 1:51 AM IST