തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിൽ അഖിലിന്‍റെ മൊഴിയിൽ പ്രതികരിച്ച് അച്ഛൻ രാജപ്പൻ നായർ. രാഖിയുടെ മൃതദേഹം കിടന്ന കുഴിയിൽ കമുകിൻ തൈ നട്ടത് താനാണെന്ന് വെളിപ്പെടുത്തൽ. ഇതിൽ മൃതദേഹം ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്താല്‍ കൃഷിക്കായി എടുത്ത കുഴിയായിരുന്നു എന്നാണ് രാജപ്പൻ നായരുടെ മൊഴി. ഇതിനു പുറത്താണ് താൻ കമുകിൻ നട്ടതെന്നും രാജപ്പൻ നായർ പറഞ്ഞു.
രാഖിയെ കൊന്ന് കുഴിച്ചുമൂടിയിടത്ത് കമുകിന്‍ തൈ നട്ടത് അഖിലിന്‍റെ അച്ഛന്‍ - amboori murder
അമ്പൂരി കൊലപാതകത്തിലെ മുഖ്യ പ്രതി അഖിൽ പിടിയിലായതോടെയാണ് കൊലപാതകത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്ത് നിന്ന് അഖിലിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. കുഴിയെടുക്കാൻ അച്ഛനും സഹായിച്ചെന്നാണ് അഖിലിന്‍റെ മൊഴി. എന്നാൽ കൊലപാതകത്തിൽ അച്ഛന് പങ്കില്ലെന്നും അഖിലിന്‍റെ മൊഴിയില്‍ പറയുന്നു. സഹോദരൻ രാഹുൽ സഹായിച്ചു. ഒരുമിച്ച് ജീവിക്കണമെന്ന രാഖിയുടെ നിർബന്ധമാണ് കൊലപാതകത്തേലേക്ക് നയിച്ചതെന്നും അഖിൽ പറഞ്ഞു. പ്രതികളായ അഖിലിനേയും രാഹുലിനേയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.