കേരളം

kerala

ETV Bharat / state

കൈതോലപായയിൽ പണം കടത്തല്‍ ആരോപണം; ജി. ശക്തിധരൻ്റെ മൊഴിയെടുക്കൽ പൂർത്തിയായി

കോൺഗ്രസ് എം.പി ബെന്നി ബെഹനാൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

Allegation of money laundering  sakthidaran Allegation of money laundering  Taking the statement of sakthidaran  കൈതോല പായയിൽ പൊതിഞ്ഞ് പണം കടത്തി  കൈതോല പായയിൽ പൊതിഞ്ഞ് പണം കടത്തൽ  2 കോടി രൂപ കൈതോല പായയിൽ പൊതിഞ്ഞ് കടത്തി  കോൺഗ്രസ് എംപി ബെന്നി ബഹനാൻ  കോൺഗ്രസ് എംപി ബെന്നി ബെഹനാൻ  sakthidaran breaking  g sakthidaran breaking  g sakthidaran  ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ
കൈതോലപായയിൽ പണം കടത്തല്‍ ആരോപണം; ജി. ശക്തിധരൻ്റെ മൊഴിയെടുക്കൽ പൂർത്തിയായി

By

Published : Jul 5, 2023, 11:26 AM IST

Updated : Jul 5, 2023, 2:41 PM IST

ജി. ശക്തിധരൻ്റെ മൊഴിയെടുക്കൽ പൂർത്തിയായി

തിരുവനന്തപുരം:സിപിഎം ഉന്നത നേതാവ് കൊച്ചിയിൽ നിന്നും 2.35 കോടി രൂപ കൈതോല പായയിൽ പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയിൽ കടത്തിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ്റെ മൊഴിയെടുക്കൽ പൂർത്തിയായി. കൻ്റോൺമെന്‍റ് എസിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്. മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് ജി ശക്തിധരൻ പ്രതികരിച്ചു.

രണ്ടു മണിക്കൂറിൽ അധികം സമയമെടുത്താണ് കൻ്റോൺമെന്‍റ് എ സി മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. കൻ്റോൺമെന്‍റ് എസി സ്റ്റുവർട്ട് കിലർക്ക് മുൻപാകെ ഹാജരാക്കണമെന്ന് ശക്തിധരനോട് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴി രേഖപ്പെടുത്തി, പ്രാഥമിക പരിശോധന നടത്തിയ ശേഷമാകും കേസെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

അതേസമയം മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ജി ശക്തിധരൻ പ്രതികരിച്ചു. പറയാനുള്ളത് പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റർ പറഞ്ഞു.

കൊച്ചിയിലെ സമ്പന്നരിൽ നിന്ന് പിരിച്ചെടുത്ത 2.35 കോടി രൂപ കൊച്ചി കലൂരിലെ ദേശാഭിമാനി ഓഫിസിൽ വച്ച് കൈതോല പായയിൽ പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു എന്നായിരുന്നു ശക്തിധരന്‍റെ ആരോപണം. ഇന്നത്തെ മന്ത്രിസഭയിലെ ഒരു അംഗം കാറിൽ ഉണ്ടായിരുന്നു എന്നും ശക്തിധരൻ ആരോപിക്കുന്നു. ഈ പണം പാർട്ടിക്ക് ഇരട്ട ചങ്കനായ നേതാവ് കൈമാറിയില്ലെന്നും ശക്തിധരൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

കോൺഗ്രസ് എം.പി ബെന്നി ബെഹനാൻ ഡിജിപിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജി. ശക്തിധരൻ്റെ മൊഴി രേഖപ്പെടുത്തിയത്.

രൂക്ഷമായ സൈബർ ആക്രമണം, പിന്തുണ നൽകുന്നത് ഭരണമേധാവിയെന്നും ജി ശക്തിധരൻ:മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജി ശക്തിധരന്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹിക മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടുപോയ അച്ഛനെയും അമ്മയെയും തന്‍റെ പെണ്‍മക്കളെയും കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്‌ട ഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുകയാണെന്ന് അറിയിച്ച അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമസ്‌ത ശക്തിയും സ്വരൂപിച്ച് ഭരണ മേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും ആരോപിച്ചിരുന്നു.

ഇന്നത്തെ മുഖ്യമന്ത്രിയുടെ അനാരോഗ്യം മുതലെടുത്ത് മൂന്ന് നാല് പേര്‍ അടങ്ങിയ ഒരു അടുക്കള സംഘം ഭരണഘടന ബാഹ്യ ശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശൂര്‍ഷാസനത്തിലായെന്നും ശക്തിധരൻ വിമർശിച്ചു. മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതോടെ സ്വയം വിമര്‍ശനം നടത്തി തെറ്റു തിരുത്തുകയല്ല, കൂടുതല്‍ ആക്രമണോത്സുകമാകുകയാണ് സൈബര്‍ കാളി കൂളി സംഘമെന്നും ശക്തിധരൻ പറഞ്ഞിരുന്നു.

READ MORE:G Sakthidharan| തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബർ ആക്രമണം, പിന്തുണ നൽകുന്നത് ഭരണമേധാവി: ജി ശക്തിധരൻ

Last Updated : Jul 5, 2023, 2:41 PM IST

ABOUT THE AUTHOR

...view details